എഡിറ്റര്‍
എഡിറ്റര്‍
വിക്കിലീക്‌സിന് രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് അറസ്റ്റിലായ സൈനികന് കൊടിയ പീഡനം
എഡിറ്റര്‍
Saturday 1st December 2012 12:45am

മേരിലാന്‍ഡ്:  വിക്കിലീക്‌സിന് യു.എസ് സൈനിക രഹസ്യങ്ങല്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ യു.എസ് സൈനികന്‍ ബ്രാഡ്‌ലി മാനിങ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോടതിയില്‍. രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത തന്നെ മൃഗങ്ങളെ താമസിപ്പിക്കുന്ന കൂട്ടിലാണ് താമസിപ്പിച്ചതെന്ന് ബ്രാഡ്‌ലി കോടതിയില്‍ തുറന്ന് പറഞ്ഞു.

Ads By Google

അമേരിക്കയുടെ രഹസ്യരേഖകള്‍ വിക്കിലീക്‌സിന് കൈമാറിയെന്നാരോപിച്ച് 2010 മെയിലാണ് ബ്രാഡ്‌ലിയെ യു.എസ് അറസ്റ്റ് ചെയ്യുന്നത്. ശത്രുവിന്‍ സഹായം നല്‍കിയെന്ന കുറ്റം ചുമത്തിയാണ് ബ്രാഡ്‌ലിയെ അറസ്റ്റ് ചെയ്തത്.

കഷ്ടിച്ച് എട്ടടി മാത്രം നീളവും വീതിയുമുള്ള കുടുസുമുറിയിലിട്ട് ബ്രാഡ്‌ലിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കടുത്ത മാനസികം പീഡനം താങ്ങാനാവാതെ ബ്രാഡ്‌ലി ആത്മഹത്യാ ശ്രമം നടത്തിയെന്നും പറയുന്നു.

കഴിഞ്ഞ വ്യാഴായ്ചയാണ് ബ്രാഡ്‌ലി അമേരിക്കയുടെ ക്രൂരതയെ കുറിച്ച് കോടതിയില്‍ വെളിപ്പെടുത്തിയത്. ‘എട്ടടി മാത്രം വലുപ്പമുള്ള ആ മുറിയില്‍ കഴിയാന്‍ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് സ്വബോധം നഷ്ടപ്പെട്ടുതുടങ്ങി. ആ കൂട്ടില്‍ തന്നെ ഞാന്‍ മരിച്ചുപോകുമെന്ന് കരുതിയ നാളുകള്‍. കണ്ണാടിയില്‍ സ്വന്തം മുഖം നോക്കിയിരിക്കലായിരുന്നു ആകെയുള്ള വിനോദം.’ ബ്രാഡ്‌ലി പറയുന്നു.

ഇതുകൂടാതെ, സൈനികനായ മേജര്‍ ആഷ്ഡന്‍ ഫീന്‍ തന്റെ മുമ്പില്‍ വെച്ച് ബെഡ്ഷീറ്റ് കുടുക്കി ഒരു കുരുക്ക് ഉണ്ടാക്കി തനിക്ക് കാണിച്ച് തന്നുവെന്നും തന്റെ സെല്ലില്‍ ബെഡ്ഷീറ്റ് കൊണ്ടുണ്ടാക്കിയ കുരുക്ക് കണ്ട സൈനികര്‍ താന്‍ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് സംശയിച്ച് കൂടുതല്‍ നിരീക്ഷണമേര്‍പ്പെടുത്തിയെന്നും ബ്രാഡ്‌ലി പറയുന്നു.

പിന്നീട് തന്നെ വിര്‍ജീനിയയിലെ ക്വാണ്ടിക്കോ ജയിലിലേക്ക് മാറ്റിയെന്നും ബ്രാഡ്‌ലി വെളിപ്പെടുത്തുന്നു.

Advertisement