വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയുടെ രഹസ്യരേഖകള്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചു. വാട്ട് ഇഫ് ഫോറിനേഴ്‌സ് സീ ദ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ആസ് ആന്‍ എക്‌സ്‌പോര്‍ട്ടര്‍ ഓഫ് ടെറര്‍ എന്ന രഹസ്യ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം വികീലീക്‌സ് വെബ്‌സൈറ്റ് പുറത്ത് വിട്ടത്.

അമേരിക്കയുടെ ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ വിദേശരാജ്യങ്ങള്‍ വിട്ടുനിന്നേക്കാമെന്ന ാണ് ഡേവിഡ് ഹെഡ്‌ലി പ്രശ്‌നത്തില്‍ അമേരിക്കന്‍ നിലപാടൂം രാജ്യത്തെ വളരുന്ന ആഭ്യന്തര ഭീകരവാദവും നല്‍കുന്ന സൂചനകള്‍ എന്നു വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

ഭീകരവാദത്തിന്റെ കയറ്റുമതിക്കാരായി അമേരിക്കയെ മറ്റുരാജ്യങ്ങള്‍ കാണുമോ എന്ന ആശങ്കയാണ് റിപ്പോര്‍ട്ടിലുടെനീളെയുള്ളത്.വിദേശ കുറ്റവാളികളെ തടവില്‍ വയ്ക്കാനും രഹസ്യങ്ങള്‍ കൈമാറാനും മറ്റും വിമുഖത പ്രകടിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു.സി ഐ എ റെഡ് സെല്‍ വിശേഷിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.

കഴിഞ്ഞ മാസം 70,000 പേജുള്ള അമേരിക്കയുടെ അഫ്ഗാന്‍ യുദ്ധരഹസ്യങ്ങള്‍ വിക്കീലീക്‌സ് പുറത്തു വിട്ടിരുന്നു. 15,000ഓളം രഹസ്യരേഖകള്‍ ഇനിയും പുറത്തുവിടാനുണ്ടെന്ന് വിക്കീലിക്‌സ് വ്യക്തമാക്കിയിരുന്നു എന്നാല്‍ പെന്റഗണിന്റെ വിമര്‍ശനം അവഗണിച്ചാണ് വിക്കീലീക്ക്‌സ് സി ഐ എ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.