ലണ്ടന്‍: എണ്ണ ശേഖരം സംബന്ധിച്ച സൗദി അറേബ്യയുടെ കണക്കില്‍ കൃത്രിമമുള്ളതായി വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍ യാഥാര്‍ത്ഥ എണ്ണ ശേഖരത്തേക്കാള്‍ 40 ശതമാനമാണ് സൗദി പെരുപ്പിച്ചുകാണിച്ചിരിക്കുന്നതെന്ന് വിക്കിലീക്ക്‌സ് രേഖകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

യു.എസിന്റെ നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തിയതിലൂടെയാണ് വിക്കിലീക്ക്‌സ് ശ്രദ്ധനേടിയത്. ഈ രേഖകളില്‍ നിന്നാണ് സൗദി എണ്ണ ശേഖരം പെരുപ്പിച്ചുകാണിച്ച വിവരങ്ങള്‍ വിക്കിലീക്ക്‌സിനു ലഭിച്ചത്. 300ബില്യണ്‍ ബാരല്‍ എണ്ണയാണ് യാഥാര്‍ഥ കണക്കുകളില്‍ നിന്നു കൂടുതലായുണ്ടെന്ന് സൗദി പറയുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി സര്‍ക്കാര്‍ ഇന്ധന സംഭരണത്തിന്റെ കണക്കുകളില്‍ നിന്നു കൂടുതലായുണ്ടെന്ന് സൗദി പറയുന്നത്.

സൗദി സര്‍ക്കാര്‍ ഇന്ധന സംഭരണത്തിന്റെ കണക്കുകള്‍ പെരുപ്പിച്ചുകാണിച്ചിരിക്കുന്ന സംഭവം വാഷിംഗ്ടണ്‍ ഗൗരവമായി കാണണമെന്ന മുന്നറിയിപ്പ് നല്‍കി റിയാദിലെ യു.എസ് എംബസിയില്‍ നിന്നും അയച്ച രേഖയാണ് വിക്കിലീക്ക്‌സിനു ലഭിച്ചത്. 2007-2009 കാലഘട്ടത്തിലയച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

സൗദി എണ്ണ ഖനന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം യു.എസ് സ്ഥാനപതിയുമായി പങ്കുവച്ചത്.