വാഷിംഗ്ടണ്‍: ചൈനയില്‍ ഗൂഗിളിന് നേരിടേണ്ടിവന്ന സൈബര്‍ ആക്രമണം ചൈനീസ് അധികൃതര്‍ ‘സ്‌പോണ്‍സര്‍’ ചെയ്തതാണെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തി. ഗൂഗിളിനെതിരായ സൈബര്‍ ആക്രമണം രാഷ്ട്രീപ്രേരിതമാണെന്നും വിക്കിലീക്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്.

ചൈനയിലെ അമേരിക്കന്‍ എംബസിയില്‍ നിന്നും ചോര്‍ത്തിയ രേഖകളാണ് വിക്കി വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ മനുഷ്യാവകാശലംഘനങ്ങളുടെ വിവരങ്ങള്‍ ലോകത്തെ അറിയിച്ചതിനുള്ള തിരിച്ചടി എന്ന നിലക്കാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും സൂചനയുണ്ട്. നേരത്തേ ചൈനീസ് അധികൃതര്‍ ഗൂഗിളിലെ സെര്‍ച്ച്ഫലങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളോട് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.