ന്യൂദല്‍ഹി: തങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് അറസ്റ്റിലായത് വെബ്‌സൈറ്റിനെ ഒരിക്കലും ബാധിക്കില്ലെന്ന് വിക്കിലീക്‌സ്. അടുത്തു തന്നെ കൂടുതല്‍ രേഖകള്‍ പുറത്ത് വിടുമെന്നും വിക്കിലീക്‌സ് വ്യക്തമാക്കി.

വിക്കിലീക്‌സിനെ മൂക്കു കയറിടാന്‍ അമേരിക്കന്‍ നേതൃത്വത്തില്‍ കൊണ്ട് പിടിച്ച ശ്രമം നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ലോകത്തെമ്പാടും പ്രതിഫലന സൈറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വിക്കിലീക്‌സില്‍ ലഭ്യമായ എല്ലാ ഫയലുകളും അതേപടി മിറര്‍ സൈറ്റുകള്‍ പകര്‍ത്തും. വിക്കിലീക്‌സിനെതിരെ ആക്രമണം നടത്തുന്നവര്‍ക്ക് ഈ മിറര്‍ സൈറ്റുകളെയും തകര്‍ത്തു വേണം ഇപ്പോള്‍ ലക്ഷ്യം കാണാന്‍. ഇത് പ്രയാസവുമാണ്.