ബോസ്റ്റണ്‍: ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ ലോകജനതയ്ക്കു മുമ്പില്‍ വെളിപ്പെടുത്തിയ വിക്കിലീക്ക്‌സിന് എതിരാളി വരുന്നു. വിക്കിലീക്ക്‌സില്‍ നിന്നുതന്നെ വിരമിച്ചവരുടെ കൂട്ടായ്മയാണ് പുതിയ സംരംഭം തുടങ്ങാന്‍ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.

സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജേയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് പല ഉയര്‍ന്ന ഉദ്യോഗസ്ഥരും വിക്കിലീക്ക്‌സ് വിട്ടിരുന്നു. വിക്കിയുടെ മുന്‍ എക്‌സിക്യൂട്ടിവ് ഡാനിയല്‍ ഡോംസ്ചിറ്റ്ബര്‍ഗിന്റെ നേതൃത്വത്തിലാണ് പുതിയ കമ്പനിക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

വിക്കിലീക്കസ് നടത്തിയതുപോലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്ന വെബ്‌സൈറ്റ് തുടങ്ങാനാണ് പ്ലാന്‍. അസാന്‍ജേയുടെ ഏകാധിപത്യ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് ഡോംസ്ചിറ്റ്ബര്‍ഗ് അടക്കമുള്ള പ്രമുഖര്‍ വിക്കിയില്‍ നിന്നും വിരമിച്ചത്.