ന്യൂദല്‍ഹി: 2001ലെ പാര്‍ലമെന്റ് ആക്രമണത്തെതുടര്‍ന്ന് പാക്കിസ്താനോട് ഇന്ത്യ സ്വീകരിച്ച നിലപാടില്‍ യു.എസിന് അതൃപ്തിയെന്ന് വെളിപ്പെടുത്തല്‍. വിക്കിലീക്ക്‌സ് പുതുതായി പുറത്തുവിട്ട രേഖകളിലാണ് പുതിയ വെളിപ്പെടുത്തല്‍.

ന്യൂദല്‍ഹിയിലെ അമേരിക്കന്‍ എംബസിയുടെ 1996 മുതലുള്ള രേഖകളാണ് വിക്കിലീക്ക്‌സ് പുറത്തുവിട്ടിരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണവും മുംബൈ ആക്രമണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്ത്യ സ്വീകരിച്ച് നിലപാട് യു.എസിന് തൃപ്തികരമായതായിരുന്നില്ല.

ഇന്ത്യ പാക്കിസ്താന്റെ ആണ്വായുധങ്ങളെ ഭയക്കുന്നു. പാക്കിസ്താനെ എതിര്‍ക്കാന്‍ ഇന്ത്യയ്ക്ക് ഭയമാണെന്നും അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡര്‍ തിമോത്തി റോമര്‍ അമേരിക്കയിലേക്ക് അയച്ച രേഖയില്‍ പറയുന്നു.