ന്യൂയോര്‍ക്ക്‌; വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസെന്‍ജെയുടെ അറസ്റ്റിലും വിക്കിലീക്ക്‌സിനെ തകര്‍ക്കാനുള്ള ശ്രമങ്ങളിലും പ്രതിഷേധിച്ച് ഒരു കൂട്ടം ഹാര്‍ക്കര്‍മാര്‍ രംഗത്ത്. വിക്കിലീക്ക്‌സിന് സംഭാവന നല്‍കാന്‍ വിസമ്മതിച്ച വിസ.കോം, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ സൈറ്റുകള്‍ ഹാര്‍ക്കര്‍മാര്‍ ആക്രമിച്ചിരിക്കുകയാണ്. ആക്രമണത്തെ തുടര്‍ന്ന് മാസ്റ്റര്‍ കാര്‍ഡ് . കോം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഹാര്‍ക്കര്‍മാരുടെ ആക്രമണത്തോടെ ഈ സൈറ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു.

അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങളടങ്ങിയ രേഖകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വിക്കിലീക്ക്‌സ് സൈറ്റ് ഹാര്‍ക്കര്‍മാര്‍ തകര്‍ത്തിരുന്നു. പിന്നീട് വിക്കിലീക്ക്‌സിന്റെ സാമ്പത്തിക സ്‌ത്രോതസ്സുകളും മരവിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിക്കിലീക്ക്‌സിന് സംഭാവന നല്‍കാന്‍ ക്രഡിറ്റ് കാര്‍ഡ് സൈറ്റുകള്‍ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്രഡിറ്റ് കാര്‍ഡ് ഡോട്ട് കോമും, വിസ ഡോട്ട് കോമും ഹാക്ക് ചെയ്യപ്പെട്ടത്.

‘മാസ്റ്റര്‍ കാര്‍ഡ് പ്രവര്‍ത്തനം നിലച്ചതായി ഞങ്ങള്‍ സന്തോഷത്തോടെ അറിയിക്കുന്നു’ എന്ന് ഇന്നലെ രാത്രി ട്വിറ്ററിലൂടെ ഹാര്‍ക്കര്‍മാര്‍ വെളിപ്പെടുത്തി. ‘സൈബര്‍വാര്‍’ എന്നാണ് ഇതിനെ വിക്കിലീക്ക്‌സ് വിശേഷിപ്പിച്ചത്.

വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസെന്‍ജെയെ വിമര്‍ശിച്ച അമേരിക്കയിലെ അലക്‌സ ഗവര്‍ണര്‍ സാറാ പ്ലിന്നിന്റെ സൈറ്റുകള്‍ ഹാര്‍ക്കര്‍മാര്‍ ആക്രമിച്ചതായി അവര്‍ അവകാശപ്പെടുന്നു.

അസെന്‍ജെയെ പ്രോസിക്യൂട്ട് ചെയ്യുന്ന പ്രോസിക്യൂട്ടര്‍മാരെയും ഹാര്‍ക്കര്‍മാര്‍ ലക്ഷ്യംവെച്ചിട്ടുണ്ടെന്നാണ് സൂചന.