വാഷിംഗ്ടണ്‍: വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളെ ബാധിക്കില്ലെന്നും ഇന്ത്യയും അമേരിക്കയും വ്യക്തമാക്കി. വിക്കിലീക്‌സ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയെ ഫോണില്‍ ബന്ധപ്പെട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ അന്താരാഷ്ട്രവിഷയങ്ങള്‍ 15 മിനുറ്റ്‌നീണ്ട ഫോണ്‍സംഭാഷണത്തില്‍ ചര്‍ച്ചചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒബാമയുടെ ഇന്ത്യാസന്ദര്‍ശനവും തുടര്‍ന്ന് വ്യാപാര-വാണിജ്യ ബന്ധങ്ങളില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളും ഇരുനേതാക്കളും ചര്‍ച്ചചെയ്തു.

അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ പ്രതിനിധിയായിരുന്ന റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിന്റെ വിയോഗത്തില്‍ കൃഷ്ണ അനുശോചിച്ചു.