എഡിറ്റര്‍
എഡിറ്റര്‍
വിക്കീലീക്‌സ് സൗദി അറേബ്യയുടെ 60,000 ല്‍ അധികം നയതന്ത്ര സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു
എഡിറ്റര്‍
Sunday 21st June 2015 1:03am

wikileaks-01

സൗദി അറേബ്യയില്‍ നിന്നുള്ള 60,000 ല്‍ അധികം നയതന്ത്ര ടെലിഗ്രാം സന്ദേശങ്ങള്‍ വിക്കീലീക്‌സ് പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ചയാണ് വിക്കീലീക്‌സ് ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വരും ആഴ്ചകളില്‍ ഒരു മില്യണിലധികം സന്ദേശങ്ങള്‍ പ്രസദ്ധീകരിക്കുമെന്ന് വിക്കീലീക്‌സ് അറിയിച്ചു.

അവരുടെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2010 ല്‍ യു.എസിന്റെ നയതന്ത്ര സന്ദേശങ്ങള്‍ സംഘടന പ്രസിദ്ധീകരിച്ചിരുന്നു. സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രാലയവും മറ്റ് രാജ്യങ്ങളും തമ്മില്‍ നടത്തിയ ഇ-മെയില്‍ ആശയ വിനിമയവും സൗദിയിലെ മറ്റ് മന്ത്രാലയങ്ങില്‍ നിന്നുള്ള രഹസ്യ റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ടെന്ന് വിക്കീലീക്‌സ് പറഞ്ഞു.

ലൈംഗിക കുറ്റകൃത്യ ആരോണത്തിന് മേല്‍ സ്വീഡന് കൈമാറാതിരിക്കാന്‍ ജൂലിയന്‍ അസാഞ്ചേ ലണ്ടണിലെ ഇക്വിഡോര്‍ എംബസില്‍ അഭയം തേടിയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്‌

Advertisement