wikileaks

സ്വതന്ത്ര വിവര്‍ത്തനം: റഫീഖ് മൊയ്തീന്‍

 

REF: A) Chennai 1857 B) Chennai 476 (both notal)
സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെതിരെ ദക്ഷിണേന്ത്യയിലെ 24% സുന്നി മുസ്ലിങ്ങളുള്ള ഈ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളും ഐക്യദാര്‍ഢ്യ പ്രകടനങ്ങളും പരക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. ഇറാഖ് യുദ്ധത്തിനെതിരെയുള്ള വികാരവും ഇടതു പക്ഷ രാഷ്ട്രീയവും കാരണം ഇവിടുത്തെ മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ അമേരിക്കന്‍ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. എങ്കിലും, മുഖ്യധാര മത-രാഷ്ട്രീയ സംഘടനകള്‍ അക്രമത്തെ എതിര്‍ക്കുന്നുണ്ട്. ആക്രമണോത്സുക ചിന്താഗതിയാലും ലഭിക്കുന്ന ഫണ്ടുകളുടെ വലിപ്പം കാരണത്താലും ചില പുതിയ സംഘടനകള്‍ സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതു മുതല്‍ വലിയ പ്രതിഷേധങ്ങള്‍ എതിര്‍ത്തു കൊണ്ട് ഉയര്‍ന്നിരുന്നു, അതിനാല്‍ സംസ്ഥാനത്തെ പോലീസുമായി ചേര്‍ന്ന്‌  ഇനി ഇത്തരം പരിപാടികള്‍ക്കു മുമ്പ് സൂക്ഷമമായ തയ്യാറെടുപ്പുകള്‍ വേണ്ടിയിരിക്കുന്നു.

വിശദമായ റിപ്പോര്‍ട്ട്

സദ്ദാം ഹുസൈന്‍ ഒരു ഹീറോ
മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തിലും കേരളത്തിലുള്ളതിനേക്കാള്‍ സദ്ദാം ഹുസൈന്‍ ആരാധകരില്ല. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ പ്രാദേശിക മലയാളം പത്രങ്ങള്‍, പ്രത്യേകിച്ചും മുസ്ലിം പത്രങ്ങള്‍ വളരെ ശക്തമായാണ് പ്രതികരിച്ചത്. കേരളത്തിലെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്. ഒരു ബീച്ചിനും ജംഗ്ഷനും സദ്ദാം ഹുസൈന്റെ പേരിട്ട. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ സമാധാന കാംഷിയും മിതഭാഷിയുമായ പ്രസിഡന്റ്‌ പാണക്കാട് ശിഹാബ് തങ്ങള്‍ വരെ ഇതിനെ മനുഷ്യത്വ രഹിതമെന്നാണ് വിശേഷിപ്പിച്ചത്. എക്ക്‌ണോമിക് ടൈംസ് പത്രത്തില്‍ ‘കേരളത്തിന്റെ സ്വന്തം സദ്ദാം’ എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ പറയുന്നു: ”സദ്ദാം ഹുസൈന്‍ കേരളത്തിലാണ് രാഷ്ട്രീയം തുടങ്ങുന്നതെങ്കില്‍ അതായിരുന്നു അദ്ദേഹത്തിന് ഏറ്റവും നല്ല സ്ഥലം. ഇവിടുത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ തിക്രിത്തില്‍ ഉള്ള അതേ ഹീറോ പരിവേഷമാണ് സദ്ദാമിന്‌ തിരൂരിലും തിരുവനന്തപ്പുരത്തും ഉള്ളത്”.


മുസ്ലിം ജനസംഖ്യയില്‍ വലിയ തോതി
ല്‍ തൊഴിലില്ലായ്മയും കുടിയേറ്റവും

സംസ്ഥാനത്ത് ജനസംഖ്യാ വളര്‍ച്ചയുള്ള സമുദായം മുസ്ലിങ്ങള്‍ മാത്രമാണ്. വടക്കന്‍ കേരളത്തിലെ വലിയ വിഭാഗം മുസ്ലിങ്ങളും മാപ്പിള എന്നാണ് അറിയപ്പെടുന്നത്. 8-ാം നൂറ്റാണ്ട് മുതല്‍ മലബാറിന്റെ തീരങ്ങളില്‍ വ്യാപാരവും വിവാഹ ബന്ധവുമുണ്ടായിരുന്ന അറബികളുടെ പിന്തുടര്‍ച്ചക്കാരാണിവര്‍… കേരളത്തില്‍ മുസ്ലിം ജനസംഖ്യ കൂടുതലുള്ളത് വടക്കന്‍ ജില്ലകളായ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ്. മിക്കവരുടെയും ഉപജീവന മാര്‍ഗ്ഗം കൃഷിയാണ്. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികപരവുമായ സൂചികയുമായി തട്ടിച്ചു നോക്കുമ്പോള്‍ സ്ത്രീ സാക്ഷരത, തൊഴില്‍, ഉയര്‍ന്ന വിദ്യാഭ്യാസം എന്നിവയില്‍ മുസ്ലിങ്ങള്‍ വളരെ പിന്നിലാണ്. സെന്‍സസ് കണക്കുകള്‍ പ്രകാരം കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ ഹിന്ദുക്കളേക്കാളും ക്രിസ്ത്യാനികളെക്കാളും കൂടുതലാണ്. എന്നാല്‍, ഏതാനും ദശകങ്ങളായി തൊഴിലന്വേഷിച്ച് ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണത്തിലൂണ്ടായ വര്‍ദ്ധനവ് വലിയ അളവില്‍ മുസ്ലിം കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ആക്കിയിട്ടുണ്ട്. ഈ വിദേശ പണം വലിയ തോതില്‍ കേരള സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നുണ്ട്.

അടുത്ത പേജില്‍ തുടരുന്നു