Administrator
Administrator
യു­ദ്ധ­ര­ഹ­സ്യ­ം ചോര്‍­ത്തി­യ­വര്‍­ക്കാ­യി ഒബാ­മ സര്‍­ക്കാര്‍ രം­ഗത്ത്
Administrator
Tuesday 27th July 2010 11:56am

വാ­ഷി­ങ്­ടണ്‍ ഡി സി: അ­ഫ്­ഗാന്‍ യു­ദ്ദ­ത്തി­ന്റെ ഞെ­ട്ടി­ക്കു­ന്ന ര­ഹ­സ്യ­ങ്ങള്‍ വി­ക്കി­ലീക്ക് വെ­ബ്‌­സൈ­റ്റി­ന് വേണ്ടി ചോര്‍­ത്തി­യ­ത് ആ­രാ­ണെ­ന്ന് ക­ണ്ടു­പി­ടി­ക്കാന്‍ ഒബാ­മ സര്‍­ക്കാര്‍ നെ­ട്ടോ­ട്ട­ത്തില്‍.

ആര്‍­മി ഇന്റ­ലി­ജന്‍­സ് അ­ന­ലി­സ്­റ്റ്ായ 22കാ­രന്‍ ബ്രാ­ഡ്്‌­ലി മാ­ന്നി­ങി­നെ­യാ­ണ് അ­മേ­രി­ക്കന്‍ അ­ധി­കൃതര്‍ പ്ര­ധാ­ന­മാ­യും സം­ശ­യി­ക്കു­ന്ന­ത്. വി­കിലീ­ക്കിന്് തന്നെ ര­ഹസ്യം ചോര്‍­ത്തി­ നല്‍­കി­യ­തി­ന് 2009 മെ­യ് മാ­സ­ത്തില്‍ അ­റ­സ്­റ്റി­ലാ­യ­താ­ണ് ബ്രാ­ഡ്‌ലി. എ­ന്നാല്‍ ബ്രാ­ഡ്‌­ലി മാ­ത്ര­മാ­യി­രി­ക്കി­ല്ല ഇ­തി­നു പി­ന്നി­ലെ­ന്നും ആ­രാ­യാ­ലും അവ­രെ ഉ­ടന്‍ ക­ണ്ടെ­ത്തു­മെന്നും അ­മേ­രി­ക്ക വ്യ­ക്ത­മാക്കി.

സു­പ്രധാ­ന രേ­ഖ­കളും ഡാ­റ്റാ­ബേ­സു­കളും വീഡി­യോ­കളും വി­ക്കി­ലീ­ക്കി­ന് നല്‍­കി­യ­താ­യി ബ്രാ­ഡ്‌­ലി ഇ­തിന­കം സ­മ്മ­തി­ച്ചി­ട്ടുണ്ട്. കൂ­ടാ­തെ വി­ക്കി­ലീ­ക്കി­ന്റെ സ്ഥാ­പ­കനാ­യ ജൂ­ലി­യന്‍ അ­സ­ഞ്ചു­മാ­യി ത­ാന്‍ നേ­രി­ട്ട് ബ­ന്ധ­പ്പെ­ട്ടി­രു­ന്ന­തായും ബ്രാ­ഡ്‌­ലി കു­റ്റ­സമ്മ­തം ന­ട­ത്തി­യി­ട്ടുണ്ട്.

അ­മേ­രി­ക്കന്‍ ഗ­വണ്‍­മെന്റി­ന്റെ അതി­വ ര­ഹ­സ്യ­സ്വ­ഭാ­വു­ള്ള യു­ദ്ധ­രേ­ഖ­ക­ളാ­ണ് വി­ക്കി­ലീ­ക്ക് ­ചോര്‍­ത്തി­ പ്ര­സി­ദ്ധീ­ക­രി­ച്ചത്. ഇ­തില്‍ പാ­കി­സ്ഥാ­ന്റെ ചാ­ര­സം­ഘ­ട­നയാ­യ ഐ എ­സ് ഐയും അ­ഫ്­ഗാ­നി­സ്ഥാ­നിലെ താ­ലി­ബാ­നും ത­മ്മി­ലു­ള്ള ര­ഹ­സ്യ­ധാ­ര­ണ­യെ കു­റി­ച്ചും പ്ര­തി­പാ­ദി­ക്കു­ന്നുണ്ട്.

കാ­ബൂ­ളി­ലെ ഇ­ന്ത്യന്‍ എംബ­സി ആ­ക്ര­മി­ക്ക­പ്പെ­ടു­മെ­ന്നു­ള്ള മു­ന്ന­റി­യി­പ്പു നല്‍­കി­യ­തി­നു­ള്ള തെ­ളി­വു­ക­ളും, അ­ഫ്­ഗാന്‍ യു­ദ്ധ­ത്തിന്റെ ഇ­തുവ­രെ ക­ണ്ടി­ട്ടില്ലാ­ത്ത ഭീ­ക­ര­ചി­ത്ര­ങ്ങ­ളു­ടെ വീ­ഡി­യോ­കളും ഉള്‍­പ്പെ­ടുന്നു. ര­ഹ­സ്യ­ങ്ങള്‍ ചോര്‍­ന്ന­തി­നെ പറ്റി അ­ന്വേ­ഷി­ക്കാന്‍ പെന്റ­ഗണ്‍ അ­ധി­കൃ­തര്‍ ഉ­ത്ത­ര­വി­ട്ടി­രു­ന്നു. ഫെ­ഡ­റല്‍ നി­യ­മ­ങ്ങ­ളു­ടെ ലം­ഘ­ന­മാ­ണെ­ന്ന് ഒബാ­മ സര്‍­ക്കാര്‍ ഇ­തി­നെ വി­ശേ­ഷി­പ്പി­ച്ചത്. എ­ങ്ങി­നെ­യാ­ണ് 92,000 പേ­ജു­ക­ളു­ള്ള അതീ­വ ര­ഹ­സ്യ­ങ്ങള്‍ ചോര്‍­ന്ന­തെ­ന്ന് അ­ന്വേ­ഷി­ക്കു­മെ­ന്ന് സ്‌­റ്റേ­റ്റ് ഡി­പ്പാര്‍­ട്ട്‌­മെന്റ് വ­ക്താ­വ് ഫി­ലി­പ്പ് ക്രൗ­ലി വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ പ­റ­ഞ്ഞു.

സൈ­ന്യ­ത്തെ ത­കര്‍­ക്കാന്‍ ആ­രാ­ണ് ഉ­ള്ളില്‍ തന്നെ പ്ര­വര്‍­ത്തി­ക്കുന്ന­ത് എ­ന്ന് ക­ണ്ടെ­ത്താ­നാ­ണ് ത­ങ്ങള്‍ പ­രി­ശ്ര­മി­ക്കു­ന്ന­തെന്ന് പെന്റ­ഗണ്‍ വ­ക്താ­വ് മോ­റല്‍ ഒരു വാര്‍­ത്താ ചാ­നലി­നോ­ട് പ­റ­ഞ്ഞു.

ഐ എസ് ഐയും താ­ലി­ബാ­നും പര­സ്പ­രം ധാ­ര­ണ­യില്‍ പോ­വു­ന്ന­തില്‍ ത­ങ്ങള്‍ ആ­ശ­ങ്കാ­കു­ല­രാ­ണെ­ന്ന് വൈ­റ്റ് ഹൗസും സ്‌­റ്റേ­റ്റ് ഡി­പ്പാര്‍­ട്ടു­മെന്റും അ­റി­യിച്ചു. ഇ­ന്ത്യ­ നി­രന്ത­രം പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന ഐ എസ് ഐ- താ­ലി­ബാന്‍ ബ­ന്ധം ഇ­തോടെ കൂ­ടു­തല്‍ വ്യ­ക്ത­മാ­യി­രി­ക്കു­ക­യാ­ണ്. എ­ന്നാല്‍ ത­ങ്ങ­ളു­ടെ ല­ക്ഷ്യം മാ­റ്റ­മാണ്, പ്ര­വര്‍­ത്ത­ന രീ­തി സു­താ­ര്യവും വി­ക്കീ­ലീ­ക്ക് ഉ­ട­മ ജൂ­ലി­യന്‍ അസ­ഞ്ച് പ­റഞ്ഞു. ഇ­നിയും ആ­യി­ര­ക്ക­ണ­ക്കി­ന് രേ­ഖ­കള്‍ പ്ര­സി­ദ്ധീ­ക­രി­ക്കാ­തെ­യു­ണ്ടെന്നും അ­തി­ലെ പേ­രു­കള്‍ നീ­ക്കം ചെ­യ്­തു­വേ­ണം അ­തു പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ അ­തു­കൊ­ണ്ടാ­ണ് പ­ല സൈ­നി­കോ­ദ്യോ­ഗ­സ്ഥരും ആ­ശ­ങ്ക­ാ­ക­ു­ല­രാ­വു­ന്ന­തെന്നും അ­സെ­ഞ്ച് പ­റഞ്ഞു.

2004 മു­തല്‍ 2009 വ­രെ­യു­ള്ള കാ­ല­ഘ­ട്ട­ത്തി­ലെ അ­ഫ്­ഗാന്‍ യു­ദ്ധ­ത്തി­ന്റെ 92,000 പേ­ജു­ള്ള രേ­ഖ­ക­ളാ­ണ് പു­റ­ത്താ­യി­രി­ക്കു­ന്നത്. ലോക­ത്തെ എല്ലാ പ്രധാ­ന പ­ത്ര­ങ്ങളും ഇ­വ പ്ര­സി­ദ്ധീ­ക­രി­ച്ചി­രുന്നു.

Advertisement