Categories
boby-chemmannur  

17 പേരെ വെടിവെച്ചു കൊന്നത് ഓര്‍മ്മയില്ലെന്ന് യു.എസ് സൈനികന്‍; ഭര്‍ത്താവ് ധീരനെന്ന് ഭാര്യ കാരിലിന്‍

അമേരിക്കന്‍ സൈനികനായ റോബര്‍ട്ട് ബേല്‍സ് വെടിവെച്ചു കൊന്ന ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കരികില്‍ വിലപിക്കുന്ന അഫ്ഗാനി. (ഫയല്‍ ചിത്രം)

ലണ്ടന്‍: പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം നിരപരാധികളായ പതിനേഴ് അഫ്ഗാനികളെ നിഷ്ഠൂരമായി വെടിവെച്ചു കൊന്ന് രസിച്ച അമേരിക്കന്‍ സൈനികന് ഭാര്യയുടെ പിന്തുണ. അമേരിക്കന്‍ സൈനികന്‍ റോബര്‍ട്ട് ബേല്‍സിന്റെ ഭാര്യ കാരിലിന്‍ ബേല്‍സ് ആണ് ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവിന് പിന്തുണയുമായി രംഗത്തു വന്നത്

അദ്ദേഹം വളരെ സാഹസികനും ധീരനുമാണ്. സ്വന്തം രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി 2001 സെപ്തംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം രണ്ടു മാസം കഴിഞ്ഞാണ് അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നത്. അദ്ദേഹത്തിന് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണ്. അദ്ദേഹം അതു ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല-കാരിലിന്‍ ബേല്‍സ് അഭിമുഖത്തില്‍ പറഞ്ഞു.

സ്വന്തം ഭര്‍ത്താവിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെ ‘അവിശ്വസനീയം’ എന്നാണ് കാരിലിന്‍ ബേല്‍സ് വിശേഷിപ്പിച്ചത്. അറസ്റ്റിലായ ശേഷം രണ്ടു തവണ ബേല്‍സ് വിളിച്ചതായും കാരിലിന്‍ വെളിപ്പെടുത്തി.

അമേരിക്കന്‍ സേനയില്‍ സ്റ്റാഫ് സാര്‍ജന്റ് ആയ റോബര്‍ട്ട് ബേല്‍സ് എന്ന മുപ്പത്തിയെട്ടുകാരന്‍ മാര്‍ച്ച് 11നു രാത്രി തോക്കുമെടുത്ത് പട്ടാള ക്യാമ്പില്‍ നിന്നും പുറത്തു കടക്കുകയായിരുന്നു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ പാഞ്ചവി ജില്ലയിലെ ഗ്രാമത്തിലെത്തിയ ഇയാള്‍ ഉറങ്ങിക്കിടിക്കുകയായിരുന്ന ഗ്രാമീണര്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുടെ നിഷ്ഠൂരമായ ആക്രമണത്തില്‍ ഒമ്പതു കുഞ്ഞുങ്ങളും മൂന്നു സ്ത്രീകളും അടക്കം 17 സാധാരണക്കാരായ അഫ്ഗാനികളാണ് മരിച്ചത്.

നിരപരാധികളെ വെടിവെച്ച് കൊല്ലുകയും മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്ത റോബര്‍ട്ട് ബേല്‍സിനെ അമേരിക്കന്‍ സൈനിക ജയിലായ ലീവന്‍വര്‍ത്ത് കോട്ടയില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രണ്ടു തവണയായാണ് ബേല്‍സ് കൊല നടത്തിയതെന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നവര്‍ കരുതുന്നത്. ആദ്യം കുറച്ചു പേരെ കൊന്ന ശേഷം സൈനിക ക്യാമ്പില്‍ തിരിച്ചെത്തിയ ബേല്‍സ് വീണ്ടും പുറത്തിറങ്ങി കൊല നടത്തുകയായിരുന്നെന്ന് അന്വേഷണ ഉദ്യാഗസ്ഥര്‍ പറയുന്നു.

കരുതിക്കൂട്ടിയുള്ള കൊലക്ക് ആറും അതിക്രമങ്ങള്‍ക്ക് ആറും അടക്കം 17 കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. റോബര്‍ട്ട് ബേല്‍സിന്റെ ക്രൂരകൃത്യം അമേരിക്കയും അഫ്ഗാനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലാണ് ഉണ്ടാക്കിയത്. ബേല്‍സിനെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ബേല്‍സിന്റെ കാര്യത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നടപടികളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ബേല്‍സ് അഫ്ഗാനില്‍ തന്നെ വിചാരണ നേരിടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ബേല്‍സിനെ അമേരിക്കയില്‍ വിചാരണക്ക് വിധേയനാക്കുന്നതില്‍ താലിബാനും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

സിവിലിയന്മാരെ വെടിവെച്ചു കൊന്ന സംഭവത്തെക്കുറിച്ച് റോബര്‍ട്ട് ബേല്‍സ് ഓര്‍ക്കുന്നില്ലെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. ബേല്‍സുമായി സംസാരിച്ച ശേഷം അഭിഭാഷകന്‍ ജോണ്‍ ഹെന്‍ഹി ബ്രൌണ്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതാണ് ഇക്കാര്യം. സംഭവത്തിനു മുമ്പും ശേഷവും നടന്ന കാര്യങ്ങള്‍ ബേല്‍സിന്റെ ഓര്‍മയിലുണ്ട്. സംഭവത്തെക്കുറിച്ചു മാത്രം ഓര്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ബെയില്‍സിന് മറവിരോഗമില്ലെന്നും അഭിഭാഷകന്‍ പറയുന്നു.

Malayalam News

Kerala News in Englishഉത്തര്‍പ്രദേശ് പോലീസിന്റെ കണ്ടെത്തല്‍ ;മോബൈല്‍ ഫോണ്‍ ഉപയോഗം ബലാല്‍സംഗത്തിനു കാരണമാകുമത്രെ..!

ലക്‌നൗ: വര്‍ധിച്ചുവരുന്ന ബലാല്‍സംഗങ്ങള്‍ക്ക് വിചിത്രങ്ങളായ കാരണങ്ങള്‍ കണ്ടെത്തി ഉത്തര്‍പ്രദേശ് പോലീസ്. മോബൈല്‍ ഫോണ്‍ ഉപയോഗവും, മോശം ഗാന ചിത്രീകരണങ്ങളും,  പെണ്‍കുട്ടികളുടെ മോശം വസ്ത്രധാരണ രീതിയുമാണ് ബലാല്‍സംഗങ്ങള്‍ വര്‍ധിച്ചു വരുന്നതിന് കാരണമെന്നാണ് ഇവരുടെ കണ്ടെത്തല്‍. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ബലാല്‍സംഗങ്ങളുടെ കാരണങ്ങളന്വേഷിച്ച് വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ഖുരാന നല്‍കിയ അന്വേഷണത്തിനാണ് ഇങ്ങനെ യുക്തിശൂന്യമായ മറുപടികള്‍ ലഭിച്ചത്. മൊറാദബാദ് ജില്ലയിലെ പോലീസിന്റെ നോട്ടത്തില്‍ ടെലിവിഷനും 'വഷളായ' പരസ്യങ്ങളുമാണ് ബലാത്സംഗത്തിന് വഴിവെയ്ക്കുന്നത് എന്നാണ് ഫിറോസാബാദിലെ പോലീസ് പറയുന്നത്. സ്ത്രീകളുടെ വസ്ത്രധാരണ രീതി പുരുഷന്മാരെ വഴിതെറ്റിക്കുന്നതരത്തിലുള്ളതാണെന്നാണ് അവരുടെ കണ്ടെത്തല്‍. വിവരാവകാശ പ്രകാരം ഡി.ജി.പി ക്കും 75 ജില്ലകളിലെ പോലീസ് മേധാവികള്‍ക്കും ഖുരാന ചോദ്യങ്ങളയച്ചിരുന്നു. എല്ലാ സ്റ്റേഷനുകളില്‍ നിന്നും ഖുരാനക്ക് കിട്ടിയ മറുപടികള്‍ എല്ലാം ഏകദേശം സമാനമായിരുന്നു. മനോഭാവമല്ല പകരം സാമൂഹത്തിലെ മാറ്റങ്ങളെയാണ് അവര്‍ പഴിക്കുന്നത്. 'വൃത്തികെട്ട' പരസ്യങ്ങളും, പാട്ടുകളും, കൂടാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകുന്നത് പോലും ബലാല്‍സംഗങ്ങളിലേക്ക് നയിക്കുന്നവയാണെന്നാണ് അവര്‍ പറയുന്നത്. ചോദ്യങ്ങളയച്ച 75 ല്‍ 65 പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ഖുരാനക്ക് മറുപടി ലഭിച്ചിരുന്നു.

കിസ് ഓഫ് ലവ്‌: ഫാസിസത്തെ വകവെച്ചുകൊടുക്കാന്‍ ജനാധിപത്യവാദികള്‍ക്ക് ബാധ്യതയില്ല; എസ്.എഫ്.ഐ

തിരുവനന്തപുരം: മനുഷ്യവിരുദ്ധ പ്രത്യയ ശാസ്ത്രത്തെയും സംഘപരിവാര ധിക്കാരത്തെയും ചെറുക്കാന്‍ ഒരു നിമിഷം വൈകികൂടായെന്നും ഫാസിസത്തെ വകവെച്ചുകൊടുക്കാന്‍ ജനാധിപത്യവാദികള്‍ക്ക് ബാധ്യതയില്ല എന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ പത്താംകല്ല്. കിസ് ഓഫ് ലവ്‌ പ്രതിഷേധ സമരത്തെക്കുറിച്ച് ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'പ്രതിഷേധത്തിന്റെ രൂപം, സ്വഭാവം ഇവയേപറ്റി ചര്‍ച്ച നടക്കട്ടെ. എന്നാല്‍ അടിസ്ഥാന പ്രശ്‌നം അതല്ല. നമ്മുടെ ജീവനേയും ജീവിതത്തേയും വേട്ടയാടുന്ന ഫാസിസ്റ്റ് പ്രവണതയെ പ്രതിരോധിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണു പ്രശ്‌നം.' ഷിജു പറഞ്ഞു. ആത്യന്തികമായി ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ശക്തിപ്പെടുകയാണ് വേണ്ടത്. യുവമോര്‍ച്ച, ശ്രീരാമസേന ഉള്‍പ്പടെയുള്ള സംഘപരിവാര സംഘടനകള്‍ സദാചാര ഗുണ്ടായിസം നടപ്പാക്കുകയാണ്. മോറല്‍ പോലീസിങ് മനുഷ്യത്വവിരുദ്ധമാണ്. ഫാസിസത്തിന്റെയും താലിബാനിസത്തിന്റെയും പ്രവണതകളെ വച്ചു പൊറുപ്പിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യവിരുദ്ധ പ്രത്യയ ശാസ്ത്രത്തെയും സംഘപരിവാര ധിക്കാരത്തെയും ചെറുക്കാന്‍ ഇനിയും വൈകരുത്. വ്യത്യസ്ത അഭിപ്രായമുള്ളവരെ വേട്ടയാടുന്ന രീതി ഫാസിസത്തിന്റെ ജന്മവാസനയാണ്. അതു വകവെച്ചു കൊടുക്കാന്‍ ജനാധിപത്യവാദികള്‍ക്ക് ബാധ്യതയില്ല; അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുംബന സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.പിയും ഡി.വൈ.എഫ്.വൈ അഖിലേന്ത്യാ പ്രസിഡന്റുമായ എം.ബി രാജേഷ് അനുകൂലമായ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സമരത്തെ കുറിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ പത്താംകല്ലിന്റെ ഈ പ്രതികരണം.

ഇനി ഇവ കേരളത്തിലെ ബാറുകള്‍: ജില്ല തിരിച്ചുള്ള പട്ടിക

കൊച്ചി: മദ്യനയത്തില്‍ ഹൈക്കോടതി വിധി വന്നതോടെ  സംസ്ഥാനത്തെ ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് മന്ത്രി കെ. ബാബു നിര്‍ദേശം നല്‍കി. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചു പൂട്ടണമെന്ന കോടതി വിധി വന്നതോടെ കേരളത്തില്‍ 63 ബാറുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.  എറണാകുളത്ത് 16 ബാറുകളും തിരുവനന്തപുരം 14 എണ്ണവും പ്രവര്‍ത്തിക്കുമ്പോള്‍ വയനാട് സമ്പൂര്‍ണ ബാര്‍ രഹിത ജില്ലയാകും. സംസ്ഥാനത്തെ ബാറുകളുടെ പട്ടിക തിരുവനന്തപുരം ഫൈവ്സ്റ്റാര്‍ താജ് റസിഡന്‍സി തൈക്കാട് ഹില്‍ട്ടണ്‍ ഇന്‍ പുന്നന്‍ റോഡ് താജ് ഗ്രീന്‍ കോവ് റിസോര്‍ട്ട് കോവളം കോവളം റിസോര്‍ട്ട് ഉദയ സമുദ്ര ലെയ്ഷര്‍ ബീച്ച് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ലൂസിയ ഫോര്‍ട്ട് ഹോട്ടല്‍ മൗര്യ രാജധാനി ഹോട്ടല്‍ ക്ലാസിക് അവന്യൂ ഹോട്ടല്‍ റസിഡന്‍സി ടവര്‍ ഹോട്ടല്‍ സൗത്ത് പാര്‍ക്ക് എസ്പി ഗ്രാന്റ് ഡെയ്‌സ് ദി ഗേറ്റ്‌വേ ഹോട്ടല്‍ വൈറ്റ് ഡാമര്‍ ഹെറിറ്റേജ് ഹോട്ടലുകള്‍ ഹില്‍വേ ഹെറിറ്റേജ്, കിളിമാനൂര്‍, തിരുവനന്തപുരം കൊല്ലം ഫൈവ് സ്റ്റാര്‍ ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ ദി റാവിസ് ഹോട്ടല്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ റീജന്റ് ലേക് പാലസ് നീണ്ടകര ഹോട്ടല്‍ ഡോണ കാസില്‍ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ പട്ടാഴി പത്തനംതിട്ട ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ പെനിന്‍സുല പാര്‍ക്ക് അടൂര്‍ ആലപ്പുഴ ഫോര്‍ സ്റ്റാര്‍ റോയല്‍ ഗാര്‍ഡന്‍സ് നങ്ങ്യാര്‍കുളങ്ങര എംപയര്‍ റസിഡന്‍സി ചെങ്ങന്നൂര്‍ ഹെറിറ്റേജ് ചേര്‍ത്തല ഹൗസ് ചേര്‍ത്തല കോട്ടയം ഫൈവ്സ്റ്റാര്‍ സൂരി ഹോസ്പിറ്റാലിറ്റി കുമരകം കുമകരകം ലേക് റിസോര്‍ട് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ഫെയര്‍മൗണ്ട് എസ്.എച്ച് മൗണ്ട് വിവാന്ത ബൈ താജ് കുമരകം ഹെറിറ്റേജ് കോക്കനട് ലഗൂണ്‍, കുമരകം, കോട്ടയം ഇടുക്കി ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ക്ലബ് മഹീന്ദ്ര, മൂന്നാര്‍ ഫോര്‍സ്റ്റാര്‍ സ്‌പൈസ് വില്ലേജ്, തേക്കടി എറണാകുളം ലേ മെറിഡിയന്‍ ഡ്രീം ഹോട്ടല്‍ ഹോട്ടല്‍ കാസിനോ വെല്ലിംഗ്ടണ്‍ ഐലന്റ് താജ് റസിഡന്‍സി, മറൈന്‍ഡ്രൈവ് ഹോട്ടല്‍ താജ് മലബാര്‍ വെല്ലിംഗ്ടണ്‍ ഐലന്റ് ഹോട്ടല്‍ ട്രിഡന്റ് വെല്ലിംഗ്ടണ്‍ ഐലന്റ് ഹോളിഡേ ഇന്‍ ബൈപ്പാസ് ചക്കരപറമ്പ് ഹോട്ടല്‍ റമദ ലേക് റിസോര്‍ട് ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ റിനൈസെന്‍സ്, പാലാരിവട്ടം ഹോട്ടല്‍ കാസിനോ ഇന്റര്‍നാഷണല്‍ പുത്തന്‍ കുരിശ് ഹോട്ടല്‍ അവന്യൂ റീജന്റ് എം.ജി റോഡ് കലൂര്‍ ശ്രീ ഗോകുലം ഹോട്ടല്‍ കലൂര്‍ എയര്‍ലിങ്ക് കാസില്‍ അത്താണി മലയാറ്റൂര്‍ റസിഡന്‍സി മലയാറ്റൂര്‍ മെയ് ഫഌര്‍ (പ്രവര്‍ത്തനമില്ല) ഹെറിറ്റേജ് ഹെറിറ്റേജ് മേഥനം കുമ്പളങ്ങി തൃശൂര്‍ ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ നിയ റീജന്‍സി എല്‍തുരുത്ത്, ചേറ്റുപുഴ ഹെറിറ്റേജ് മരിയ ഹെറിറ്റേജ് ഹോട്ടല്‍ കൈപ്പമംഗലം കുന്നത്തൂര്‍ മന ആയുര്‍വേദ ഹെറിറ്റേജ് ഹോട്ടല്‍ പാലക്കാട് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ സൂര്യ സ്വാഗത് വാളയാര്‍ മലപ്പുറം ആര്‍പി കടവ് റിസോര്‍ട്ട് അഴിനിലം ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ റോസ് ഇന്റര്‍നാഷണല്‍, നിലമ്പൂര്‍ സൂര്യ റീജന്‍സി, കാവുങ്കല്‍ ഹെറിറ്റേജ് ചെങ്ങറ ഹെറിറ്റേജ് ഹോട്ടല്‍ അങ്ങാടിപ്പുറം കോഴിക്കോട് ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ഗേറ്റ് വേ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ മലബാര്‍ പാലസ് ഹെറിറ്റേജ് ബീച്ച് ഹെറിറ്റേജ് ഇന്‍ കണ്ണൂര്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ബ്ലൂ നൈല്‍ എസ്.എന്‍ പാര്‍ക്ക് റോഡ് ഹോട്ടല്‍ കെ.കെ റസിഡന്‍സി പയ്യന്നൂര്‍ ഹോട്ടല്‍ എലഗന്‍സ് കറുവാഞ്ചല്‍ ആലക്കോട് ഹോട്ടല്‍ സ്‌കൈ പേള്‍ ചൊവ്വ ഹോട്ടല്‍ എലഗന്‍സ് ചെറുപുഴ കാസര്‍കോട് ഫൈവ് സ്റ്റാര്‍ വിവാന്ത ബൈ താജ്, ബേക്കല്‍

ഹീറോ ഇലക്ട്രിക്കിന്റെ ഇ-സൈക്കിള്‍ വിപണിയില്‍

ന്യൂദല്‍ഹി: ഇന്ത്യയിലെ മുന്‍നിര വൈദ്യുത ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ ഇലക്ട്രിക്, അതിന്റെ ആദ്യത്തെ ഇ-സൈക്കിള്‍ 'ഏവിയര്‍'  വിപണിയിലിറക്കുന്നു.പ്രധാനമായും യുവ കോര്‍പറേറ്റ് ഉദ്യോഗസ്ഥന്‍മാരെ ലക്ഷ്യമിട്ടാണ് ഇ-സൈക്കിള്‍ ലക്ഷ്യമിടുന്നത്. പുരുഷന്‍മാര്‍ക്കുവേണ്ടി 19,290 രൂപ വില വരുന്ന എ.എം.എക്‌സ് (AMX), സ്ത്രീകള്‍ക്കു വേണ്ടി 18,990 രൂപ വില വരുന്ന എ.എഫ്.എക്‌സ് (AFX) എന്നിങ്ങനെ രണ്ടു വ്യത്യസ്ത രൂപങ്ങളിലാണ് ഇ-സൈക്കിള്‍ പുറത്തിറങ്ങുന്നത്. രണ്ടു മോഡലുകളും ഇന്ത്യയിലെ അഞ്ച് മെട്രോപൊളിറ്റന്‍ സിറ്റികളിലായാണ് വില്‍പനക്കെത്തിച്ചിരിക്കുന്നത്. അലോയ് വീലുകള്‍, ഡിറ്റാച്ചബിള്‍ ബാറ്ററി ബോക്‌സ്, ബാറ്ററി ഒന്നിച്ചുള്ള ടെയില്‍ ലാമ്പ്, എല്‍.ഇ.ഡി ഹെഡ് ലാമ്പ്,  സൗകര്യത്തിനനുസരിച്ചി മാറ്റങ്ങല്‍ വരുത്താവുന്ന സീറ്റ്, ഇല്ക്ട്രിക് ഹോണ്‍, തുടങ്ങി നിരവധി സൗകര്യങ്ങളാണ് രണ്ട് ഏവിയര്‍ ഇ-സൈക്കിളുകളിലും സജ്ജീകരിച്ചിരിക്കുന്നത്. എ.എം.എക്‌സില്‍ 6-സ്പീഡ് ഷിമാനോ ഗിയറും മുന്നില്‍ ഇലക്ട്രോണിക് ഡിസ്‌ക് ബ്രേക്കും ഘടിപ്പിച്ചിട്ടുണ്ട്. അതേ സമയം എ.എഫ്.എക്‌സിനു മുന്നില്‍ ലോഹത്തില്‍ തീര്‍ത്ത ബോക്‌സും ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മോഡലുകളിലും 9 മുതല്‍ 10 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നില്‍ക്കുന്ന ബാറ്ററികളാണ് ഘടിപ്പിച്ചിരിക്കുന്നത്. അധവാ ചാര്‍ജ്ജ് തീരുകയാണെങ്കില്‍ സൈക്കിള്‍ ചവിട്ടി ഓടിക്കാനുള്ള പെഡലുകളും ഇതിനുണ്ട്. 'പരിസ്ഥിതി സൗഹൃദമായ ഈ ജര്‍മ്മന്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ്. ഇന്ത്യന്‍ ഇലക്ട്രോമിക് വാഹന വിപണിയില്‍ രാജ്യത്തെ ഹരിത സൗഹാര്‍ദ്ദവുമായി ഒത്തുപോവുന്ന തരം സവിശേഷമായ ഉല്‍പന്നങ്ങള്‍ ഇനിയും കൊണ്ടുവരും.' ഹീറോ ഇക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നവീണ്‍ മുഞ്ചല്‍ പറഞ്ഞു.