എഡിറ്റര്‍
എഡിറ്റര്‍
ഭര്‍ത്താവിന്റെ ശമ്പളമെത്രയെന്നറിയാന്‍ ഭാര്യക്ക് അവകാശം
എഡിറ്റര്‍
Monday 20th January 2014 3:09pm

salry

ന്യൂദല്‍ഹി:  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ശമ്പളമെത്രയെന്നറിയാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍.

സുവോമോട്ടോ നിയമം വിവരാവകാശത്തോടൊപ്പം ചേര്‍ത്താണ് ഇത് നടപ്പിലാക്കുകയെന്ന് ഇന്‍ഫോര്‍മേഷന്‍ കമ്മീഷണര്‍ എം.ശ്രീധര്‍ ആചാരിയുലു അറിയിച്ചു.

സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ ശമ്പളമെത്രയെന്നറിയാന്‍ ഭാര്യക്ക് അവകാശമുണ്ട്. പൊതുജനം നല്‍കുന്ന നികുതി ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. അതിനാല്‍ വിവരാവകാശ നിയമപ്രകാരം വിവരം ആരാഞ്ഞാല്‍ നല്‍കാതിരിക്കരുതെന്നും ശ്രീധര്‍ ആചാരിയുലു പറഞ്ഞു.

ഇത്തരത്തില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളിയ ദല്‍ഹി ആഭ്യന്തരവകുപ്പിനെ എം.ശ്രീധര്‍ ആചാരിയുലു താക്കീത് ചെയ്തു.

ആഭ്യന്തരവകുപ്പില്‍ ജോലിചെയ്യുന്ന തന്റെ ഭര്‍ത്താവിന്റെ ശമ്പളമറിയാന്‍ ജ്യോതി ഷെരാവത് എന്നവര്‍ നല്‍കിയ പരാതി പരിഗണിക്കവെയാണ് എം.ശ്രീധര്‍ ആചാരിയുലു വകുപ്പിനെ താക്കീത് ചെയ്ത്.

Advertisement