എഡിറ്റര്‍
എഡിറ്റര്‍
സുഹൃത്തിനെ കൊന്ന് ആത്മഹത്യ ചെയ്തയാളുടെ ഭാര്യയും മകളും കൊല്ലപ്പെട്ട നിലയില്‍
എഡിറ്റര്‍
Monday 3rd March 2014 1:29pm

rajakumari-murder

ഇടുക്കി: സുഹൃത്തിനെ വെടി വെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തയാളുടെ ഭാര്യയും മകളും കൊല്ലപ്പെട്ട നിലയില്‍.

പുറവക്കാട്ട് സ്വദേശി സജിയുടെ ഭാര്യ സിന്ധുവിന്റെയും മകള്‍ മഞ്ജുവിന്റെയും മൃതദേഹങ്ങളാണ് ഇവരുടെ വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കണ്ടെടുത്തത്.

മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

കഴിഞ്ഞ ദിവസം സുഹൃത്തായിരുന്ന ജിജിയെ വെടിവച്ച് കൊന്ന ശേഷം സജി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭാര്യയോടുള്ള സംശയത്തിന്റെ ഭാഗമായാണ് സജി മൂന്നു കൊലപാതകങ്ങളും നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇടുക്കി രാജകുമാരിയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരാണ് മരിച്ച സജിയും ജിജിയും. ജീപ്പ് ഡ്രൈവറായ ജിജിയെ വണ്ടിയിലിട്ട് വെടിവച്ച ശേഷം അല്‍പം അകലെയുള്ള റബര്‍ തോട്ടത്തില്‍ പോയി സജി സ്വയം നിറയൊഴിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് സജിയുടെ ഭാര്യയ്ക്കും മകള്‍ക്കും വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും മൃതദേഹം വീടിന് സമീപത്തു നിന്ന് കണ്ടെടുത്തത്.

Advertisement