എഡിറ്റര്‍
എഡിറ്റര്‍
വിക്കഡ്‌ലീക്ക് വാമി ടൈറ്റന്‍ 3 ഫാബ് ലെറ്റ് ഇന്ത്യന്‍ വിപണിയിലും
എഡിറ്റര്‍
Tuesday 26th November 2013 1:22pm

wammy-titan-3

വിക്കഡ്‌ലീക്കിന്റെ പുതിയ ഫാബ് ലെറ്റ് വാമി ടൈറ്റന്‍ 3 ഇന്ത്യന്‍ വിപണിയിലുമെത്തി. കമ്പനിയുടെ വെബ്‌സൈറ്റില്‍ മുന്‍കൂര്‍ ബുക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ വിതരണം ആരംഭിക്കും.

ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീനാണ് സോഫ്റ്റ് വെയര്‍. ഡ്യുവല്‍ സിം ഡിവൈസായ ഇത് ജി.എസ്.എം മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. 5.7 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണുള്ളത്. 390 പി.പി.ഐ പിക്‌സല്‍ ഡെന്‍സിറ്റിയാണ് കമ്പനി അവകാശപ്പെടുന്നത്.

ക്വാഡ് കോര്‍ മീഡിയടെക് 6589 ടര്‍ബോ പ്രോസസര്‍, വണ്‍ ജി.ബി റാം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. എല്‍.ഇ.ഡി ഡിസ്‌പ്ലേയോട് കൂടിയ 13 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറ, 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ എന്നിവയുമുണ്ട്.

16 ജി.ബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജുള്ള മെമ്മറി മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 64 ജി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്നതാണ്.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ ബ്ലൂടൂത്ത്, വൈഫൈ, മൈക്രോ യു.എസ്.ബി, 3ജി എന്നീ സൗകര്യങ്ങളുണ്ട്. ബാറ്ററി 3200 എം.എ.എച്ചാണ്.

ഗ്രാവിറ്റി, പ്രോക്‌സിമിറ്റി, ലൈറ്റ്, മാഗ്നറ്റിക്, തുടങ്ങിയ സെന്‍സറുകളും ഗൈറോസ്‌കോപ്പും ഇതിലുണ്ട്.

കറുപ്പ്, വെള്ള എന്നീ രണ്ട് നിറങ്ങളിലാണ് ടൈറ്റന്‍ 3 ലഭ്യമാകുക.

‘ഈ സെഗ്മെന്റില്‍ വിക്കഡ്‌ലീക്കിന്റെ ബിഗസ്റ്റ് ഓഫറിങ്ങാണിത്. വാമി പാഷന്‍ സെഡ് പ്ലസിന്റെ വിജയത്തോടെ വിക്കഡ്‌ലീക്ക് സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.’ വിക്കഡ്‌ലീക്കിന്റെ മാനേജിങ് ഡയറക്ടറായ ആദിത്യ മേത്ത പറയുന്നു.

കഴിഞ്ഞ ജൂലൈയില്‍ 15,990 രൂപയ്ക്ക് വാമി പാഷന്‍ സെഡ് പ്ലസ് പുറത്തിറക്കിയിരുന്നു.

Advertisement