വാലന്റൈന്‍സ് ദിനത്തില്‍ പ്രണയസമ്മാനമായി ചുംബനം കൊടുക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടോ എങ്കില്‍ ആ തീരുമാനം മാറ്റുന്നതാണ് എന്തുകൊണ്ടും നല്ലത്.  ചുംബനത്തിന് തീരെ പറ്റിയ ദിവസമല്ല വാലന്റൈന്‍സ് ഡേ എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഫെബ്രുവരി മാസത്തില്‍ രോഗാണുക്കള്‍ കൂടുതലായി പടരാന്‍ സാധ്യതയുണ്ടെന്നാണ് ഇതിനായി പറയുന്ന വാദം. കഫക്കെട്ടും ചുമയും തുടങ്ങിയ പല രോഗങ്ങളും പിടിപെടുന്ന സമയമാണ് ഫെബ്രുവരി.

അതുകൊണ്ട് തന്നെ ചുംബനങ്ങളിലൂടെ കൈമാറുന്നത് പ്രണയ സമ്മാനമായിരിക്കില്ല മറിച്ച് രോഗാണുക്കളെയായിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. രോഗം പകരാന്‍ കൂടുതല്‍ സാധ്യതയുള്ള മാസമാണ് ഫെബ്രുവരി.

തണുപ്പ് കാലത്ത് എച്ച് വണ്‍ എന്‍ പോലുള്ള അസുഖങ്ങള്‍ കൂടുതലായി പകരുമെന്നാണ് ലൊയോല യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ ഡയറക്ടറായ ജോര്‍ജ്ജ് പാരഡ പറയുന്നത്. അസുഖമുള്ളവരുമായി പരമാവധി അകലം പാലിച്ചാല്‍ മാത്രമേ വൈറസ് രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയുകയുള്ളു.

അധികം ചൂടുള്ള മാസങ്ങളിലോ തണുപ്പുള്ള കാലങ്ങളിലോ ശരീരത്തിന് പ്രതിരോധ ശക്തി കുറവായിരിക്കും. അങ്ങനെ വരുമ്പോള്‍ അസുഖങ്ങള്‍ നമ്മെ അനായാസമായി പിടികൂടും.

എന്തിനേറെ പറയുന്നു തണുപ്പുകാലങ്ങളില്‍ തീയ്യേറ്ററുകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നതുപോലും കുറയ്ക്കുന്നതാണ് നമ്മുടെ ശരീരത്തിന് നല്ലെതെന്നാണ് ഇദ്ദേഹം പറയുന്നത്.

പ്രണയം തലയ്ക്കുപിടിക്കുമ്പോള്‍ ഒരെ പാത്രത്തില്‍ ഭക്ഷണം കഴിക്കണമെന്നും ഒരേ ഗ്ലാസില്‍ വെള്ളം കുടിക്കണമെന്നും ഒക്കെ തോന്നും പക്ഷേ അതൊന്നും ശരീരത്തിന് ഗുണകരമല്ല. രോഗം വരുത്തിക്കൊണ്ടുള്ള പ്രണയം ഒരു പക്ഷേ ആരും ആഗ്രഹിക്കണമെന്നില്ല.

ഒരാളുടെ ശരീരത്തിലെ രോഗാണു മറ്റൊരാളുടെ ശരീരത്തിലേക്ക് കടന്നു ചെല്ലാന്‍ മാത്രമെ ഇത്തരം പ്രവര്‍ത്തിയിലൂടെ കഴിയുള്ളു. അതുപോലെ ഒരാള്‍ ഉപയോഗിച്ച ടവ്വലോ വസ്ത്രമോ മറ്റൊരാള്‍ക്ക് കൊടുക്കുന്നതുപോലും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.

വാലന്റൈസ് ദിവസത്തില്‍ പ്രണയിനികള്‍ക്ക് സമ്മാനിക്കാന്‍ നിരവധി സമ്മാനങ്ങളുണ്ട്. പ്രണയസമ്മാനമായി ചുംബനം നല്‍കുന്നതിനെ പറ്റി ഇനി ചിന്തിക്കുകയേ വേണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നമ്മുടെ ശരീരത്തിലെ രോഗാണുക്കളെ പ്രണയിനിയ്ക്ക് കൊടുത്തുകൊണ്ടായിരിക്കരുത് വാലന്റൈന്‍സ് ദിനം ആഘോഷിക്കേണ്ടത്.
Malayalam News

Kerala News In English