എഡിറ്റര്‍
എഡിറ്റര്‍
കൈമാറുന്ന സ്‌നേഹോപഹാരങ്ങള്‍
എഡിറ്റര്‍
Tuesday 29th May 2012 1:22pm

ഗിഫ്റ്റുകള്‍ ലഭിക്കുന്നതും കൊടുക്കുന്നതും ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. നമുക്ക് മറ്റുള്ളവര്‍ തരുന്ന സ്‌നേഹസമ്മാനങ്ങള്‍ എന്നും അങ്ങനെ തന്നെ അവര്‍ കാത്തുസൂക്ഷിക്കും എന്നാണ് ഓരോരുത്തരും ധരിച്ചുവെച്ചിരിക്കുന്നതെങ്കില്‍ തെറ്റി.

മനസ്സിന് ഇ്ഷ്ടപ്പെടാത്ത സമ്മാനങ്ങള്‍ ലഭിച്ചാല്‍ അത് യാതൊരു മനസ്ഥാപവും കൂടാതെ മറ്റൊരാള്‍ക്ക് ഗിഫ്റ്റുകൊടുക്കാന്‍ തയ്യാറാവുന്നവരാണ് പലരും. അതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്.

നമുക്ക് ഇഷ്ടപ്പെടാത്ത ഒരു വസ്തു വെറുതെ ഒരിടത്ത് ഇടുന്നതിനേക്കാള്‍ നല്ലതാണല്ലോ മറ്റൊരു വീട്ടില്‍ അത് നന്നായി ഇരിക്കുന്നത് എന്ന ചിന്തയാണ് ഇത്തരമൊരു പ്രവര്‍ത്തിക്ക് പലരും മുതിരുന്നത്.

എന്നാല്‍ താന്‍ കൊടുക്കുന്ന സമ്മാനം അത് സ്വീകരിക്കുന്നവര്‍ മറ്റൊരു വ്യക്തിക്ക് കൈമാറും എന്ന് സ്വപ്‌നത്തില്‍ പോലും ഗിഫ്റ്റ് വാങ്ങുന്നവര്‍ കരുതില്ലെന്നതാണ് മറ്റൊരു രസം. ലഭിക്കുന്ന സമ്മാനം മറ്റൊരാള്‍ക്ക് കൊടുക്കുന്നത് തെറ്റല്ലെന്നാണ് പൊതുവേ പറയുന്നത്.

ആര്‍ക്കാണോ ആ ഗിഫ്റ്റ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അത് ഉപയോഗിക്കേണ്ടത് അവരാണ്. എന്നാല്‍ കൊടുക്കുന്ന സമ്മാനം അവര്‍ എന്തുചെയ്താലും സാരമില്ല എന്ന മട്ടില്‍ ഗിഫ്റ്റ് കൊടുക്കുന്നവരും ഉണ്ട്. . എന്നാല്‍ തങ്ങള്‍ വാങ്ങി്ച്ചുകൊടുക്കുന്ന ഗിഫ്‌ററ് എന്തായിരുന്നെന്നും പോലും ഓര്‍മ്മയില്ലാത്ത ആളുകളും ഉണ്ടെന്ന് പറയാം.

Advertisement