സ്ത്രീകള്‍ പൊതുവേ സമ്മര്‍ദ്ദവും ടെന്‍ഷനുമെല്ലാം കൂടിയവരാണെന്നാണ് വെപ്പ്. എന്നാല്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുമ്പോള്‍ പുരുഷന്‍മാരേക്കാള്‍ നന്നായി സ്ത്രീകള്‍ പെര്‍ഫോം ചെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍.

വെസ്റ്റേണ്‍ ഒന്‍ടേറിയോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. സത്രീകള്‍ പരീക്ഷകളെ ഭയക്കുന്നവരാണെങ്കിലും തൊഴില്‍ സംബന്ധമായ ഇന്റര്‍വ്യൂകളിലെല്ലാം അവര്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ഇവരുടെ നിഗമനം.

Subscribe Us:

പുരുഷന്‍മാര്‍ നേരെ തിരിച്ചും. അവര്‍ പരീക്ഷകളെ ധീരമായി നേരിടും എന്നാല്‍ മുഖാമുഖം ഇരുന്ന് നടത്തുന്ന ഇന്റര്‍വ്യൂകളില്‍ അവര്‍ പരാജയപ്പെടും. ഇന്റര്‍വ്യൂ നടത്തുന്നവര്‍ എന്ത് ചോദ്യമായിരിക്കും ചോദിക്കുകയെന്ന് കരുതി ടെന്‍ഷന്‍ അടിക്കുന്നവരാണ് പൊതുവേ പുരുഷന്‍മാര്‍.

എന്നാല്‍ സത്രീകള്‍ അത്തരം പേടികളൊന്നുമില്ലെന്നു മാത്രമല്ല. ചോദ്യത്തിന്റെ ഉത്തരം കൃത്യമായി അറിയില്ലെങ്കില്‍ കൂടി എന്തെങ്കിലുമൊക്കെ ഒപ്പിച്ച് പറഞ്ഞ് തടിതപ്പാനും അവര്‍ക്ക് കഴിവുണ്ട്.

എന്നാല്‍ ചോദ്യത്തിന് ഉത്തരം അറിയില്ലെങ്കില്‍ അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് പുരുഷന്‍മാര്‍ക്ക് അറിയില്ലത്രേ. അവര്‍ കൃത്യമായി അറിയാവുന്ന ഉത്തരങ്ങള്‍ മാത്രമേ പറയുള്ളു.

400 ഓളം വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നുമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. 400 പേര്‍ പങ്കെടുത്ത ഇന്റര്‍വ്യൂയില്‍ തിരഞ്ഞെടുക്കപ്പെട്ടത് മിക്കവാറും പെണ്‍കുട്ടികളെ ആണെന്നും അതില്‍ പ്രധാന കാരണം പുരുഷന്‍മാര്‍ ഇന്റര്‍വ്യൂകളില്‍ പരാജയപ്പെട്ടതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Malayalam News

Kerala News In English