കണ്ണുമായി സാമാന്യം അകലം പാലിച്ച് ‘റ’ആകൃതിയില്‍ കട്ടിയായ വരച്ച പുരികങ്ങളായിരുന്നു ഒരു കാലത്തെ ഫാഷന്‍. അന്നത്തെ സിനിമാ താരങ്ങളും ഫാഷന്‍ ഭ്രമമുള്ളവരൊക്കെ അത്തരത്തില്‍ പുരികത്തെ അണിയിച്ചൊരുക്കാന്‍ ശ്രമിക്കുമായിരുന്നു.

Ads By Google

എന്നാല്‍ ഇന്ന് കാലം മാറി. ഒപ്പം ഫാഷന്‍ സങ്കല്‍പ്പങ്ങളും. കണ്ണിനോട് ചേര്‍ന്ന് കിടക്കുന്ന പുരികത്തെയാണ് ഇന്നത്തെ യുവത്വത്തിന് ഇഷ്ടം. അതാണ് സ്ത്രീയെ കൂടുതല്‍ സുന്ദരിയാക്കുകയെന്നാണ് ഇവര്‍ പറയുന്നത്.

പുരികത്തിന്റെ കട്ടി കുറച്ച് ‘റ’ ആകൃതിയില്‍ നിന്നും മാറ്റി അല്പം നേരെ വരയ്ക്കാനാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ ശ്രമിക്കുന്നത്. അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ‘റ’ ആകൃതിയിലുള്ള പുരികങ്ങളായിരുന്നു സ്ത്രീ സൗന്ദര്യത്തിന്റ ലക്ഷണമെന്നായിരുന്നു പലരും ധരിച്ച് വെച്ചിരുന്നതെന്ന് ഫാഷന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മുഖത്തിന്റെ ഭാവപ്രകടനങ്ങള്‍ കൂടുതല്‍ സുദൃഢമാകാനും കണ്ണിന്റെ ഭംഗി എടുത്തുകാണിക്കാനും പുരികം അല്പം ഇറങ്ങിനില്‍ക്കണമെന്നാണ് പറയുന്നത്.

സ്ത്രീയെ കുറച്ച് കൂടി പ്രായം കുറച്ച് കാണുക ‘റ’ ആകൃതിയിലുള്ള പുരികം ഉണ്ടാകുമ്പോഴാണെന്നായിരുന്നു പണ്ടത്തെ സൗന്ദര്യ സങ്കല്പം എന്നാല്‍ അതിനെതിരാണ് ഇന്നത്തേത്.

ഷേപ് മാറുന്നത് മാത്രമല്ല, പുരികത്തിന്റെ നീളം കുറയ്ക്കാനും ഇന്നത്തെ പെണ്‍കുട്ടികള്‍ തിടുക്കം കാട്ടാറുണ്ടത്രേ. എന്നാല്‍ പുരികത്തിന്റെ ഷേപ്പിന്റെ കാര്യത്തില്‍ സ്ത്രീകളുടെ അത്ര തന്നെ കമ്പം പുരുഷന്‍മാര്‍ക്കില്ലെന്നും ഫാഷന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.