എഡിറ്റര്‍
എഡിറ്റര്‍
എന്തുകൊണ്ട് നമ്മള്‍ തോറ്റു? ബവാന തെരഞ്ഞടുപ്പിലെ ബി.ജെ.പിയുടെ ‘താത്വിക അവലോകനം’ ഇങ്ങനെ
എഡിറ്റര്‍
Tuesday 29th August 2017 10:33am

ന്യൂദല്‍ഹി: ബവാന തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ആഘാതത്തിലാണ് ദല്‍ഹിയിലെ ബി.ജെ.പി നേതൃത്വം. വിജയം സുനിശ്ചമാണെന്ന് ഉറപ്പിച്ചിരുന്ന ബി.ജെ.പിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു ജനവിധി.

എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ നിന്ന് തന്നെ ചിലര്‍ നടത്തിയ ഇടപെടലുകളാണ് തോല്‍വിക്ക് കാരണമായതെന്ന നിഗമനത്തിലാണ് ബി.ജെ.പി. പാര്‍ട്ടിയിലെ 18 ഓളം വരുന്ന അംഗങ്ങളും പാര്‍ട്ടി താത്പര്യത്തിന് അനുസരിച്ചായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിലപാട്.


Dont Miss ദിലീപിന് ജാമ്യമില്ല


മാത്രമല്ല ബവാന മണ്ഡലത്തില്‍ സ്ഥാപിച്ച പോസ്റ്ററുകളില്‍ പലതിലും അമിത്ഷായുടേയും മനോജ് തിവാരിയുടേയും പടമില്ലാതിരുന്നതും തോല്‍വിക്ക് കാരണമായെന്നും ബി.ജെ.പി പറഞ്ഞുവെക്കുന്നു.

പശ്ചിമദല്‍ഹി എം.പിയും ബവാന ബൈ ഇലക്ഷന്‍ ചുമതലയും വഹിച്ചിരുന്നു പ്രവേഷ് വര്‍മയാണ് ബി.ജെ.പിയുടെ ലിസ്റ്റില്‍ ഒന്നാമതായുള്ളത്. മണ്ഡലത്തില്‍ ഇദ്ദേഹം വേണ്ടത്ര സമയം ചിലവഴിച്ചിരുന്നില്ലെന്നാണ് ബി.ജെ.പിയുടെ കണ്ടെത്തല്‍. മുതിര്‍ന്ന ജാട്ട് നേതാവും മുന്‍ സി.എം സാഹിബ് വര്‍മയുടെ മകനുമായ പ്രവഷ് വര്‍മ ജാട്ട് വിഭാഗക്കാരില്‍ സ്വാധീനം ചെലുത്തുന്നതില്‍ പരാജയപ്പെട്ടെന്നും അതുകൊണ്ട് തന്നെ ആ വിഭാഗത്തിലെ വോട്ടുകള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നുമാണ് ബി.ജെ.പി പറയുന്നത്.


Dont Miss പറഞ്ഞുപറ്റിക്കയല്ലാതെ ബി.ജെ.പി ഒന്നും ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞു, മോദി മാജിക്’ ഇനി വിലപ്പോകില്ലെന്നും ബവാനയില്‍ വിജയിച്ച എ.എ.പി സ്ഥാനാര്‍ഥി


തോല്‍വിയുടെ കാരണം ഇദ്ദേഹത്തിന് മേല്‍ മാത്രം കെട്ടിവെക്കാന്‍ ബി.ജെ.പി തയ്യാറല്ല. മുന്‍ ബി.ജെ.പി എം.എല്‍.എമാരായ നാല് പേര്‍ക്ക് കൂടി തോല്‍വിയുടെ ഉത്തരവാദിത്തമുണ്ടെന്നാണ് നേതൃത്വം പറയുന്നത്. കുല്‍വാത്ത് റാണ, മനോജ് ഷോകീന്‍, നീല്‍ദമാന്‍ കത്രീ, രാജേഷ് ഖേലോട്ട് എന്നിവര്‍ക്കായിരുന്നു ബവാനയുടെ തെരഞ്ഞെടുപ്പ് ചുമതല. എന്നാല്‍ ഇവര്‍ ജനങ്ങളിലേക്ക് ഇറങ്ങിപ്രവര്‍ത്തിക്കാത്തത് പരാജയത്തിന് കാരണമായെന്നാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്.

ഈ നേതാക്കന്‍മാരെല്ലാം ഗ്രാമങങ്ങളില്‍ നിന്നും വരുന്നവരാണ്. തെരഞ്ഞെടുപ്പിന് മേല്‍നോട്ടം നല്‍കുന്ന ഖാത്രിയ്ക്ക് ജില്ലാ പ്രസിഡന്റിന്റെ ചുമതല കൂടി ഉണ്ടായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാതെ ഇവര്‍ സ്വന്തംപേരില്‍ പ്രചാരണം നടത്തുകയായിരുന്നെന്നാണ് ബി.ജെ.പി പറയുന്നത്.

പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പ് മാനേജ്‌മെന്റ് നിഷ്പ്രഭമായിരുന്നെന്നും പുറത്ത് നിന്നുള്ള പലരുമായിരുന്നു പോളിങ് ബൂത്തില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടര്‍മാരെ തിരഞ്ഞ്പിടിച്ച് പോളിങ് ബൂത്തിലെത്തിക്കുന്നതില്‍ പാര്‍ട്ടിക്കാര്‍ പരാജയപ്പെട്ടെന്നും എന്തിനേറെ തെരഞ്ഞെടുപ്പ് ഫണ്ട് വരെ ചിലവഴിക്കുന്നതില്‍ പാളിച്ചപറ്റിയെന്നും മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ വിലിയരുന്നത്.

അതേസമയം തോല്‍വി പരിശോധിക്കുമെന്നും നേതാക്കളില്‍ നിന്നും വിശദീകരണം തേടുമെന്നും ദല്‍ഹി ബി.ജെ.പി പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. തോല്‍വിക്ക് കാരണക്കാരവരെ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

Advertisement