എഡിറ്റര്‍
എഡിറ്റര്‍
എല്ലാവരും ചോദിക്കുന്നു, എന്തിനായിരുന്നു ഉമേഷ് യാദവിന് പന്ത് നല്‍കാന്‍ 28 ആം ഓവര്‍ വരെ കാത്തു നിന്നത്? ഉത്തരം ഇതാ
എഡിറ്റര്‍
Friday 24th February 2017 12:10pm

മുംബൈ: ഇന്ത്യ-ഓസ്‌ട്രോലിയ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിന്റെ തുടക്കത്തില്‍ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ വെല്ലുവിളിയാകുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇന്ത്യന്‍ പേസര്‍മാരുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. പേസ് ബൗളര്‍ ഉമേഷ് യാദവിന്റെ തകര്‍പ്പന്‍ ബൗളിംഗായിരുന്നു ഇതില്‍ എടുത്ത് പറയേണ്ടത്.


Also Read:സ്ത്രീ കേന്ദ്രീകൃത ചിത്രമെന്ന് പറഞ്ഞ് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു 


28 ാമത്തെ ഓവറിലായിരുന്നു ഉമേഷ് പന്തെറിയാനായി ക്രീസിനരികിലേക്ക് എത്തുന്നത്. അത്രയും നേരം അദ്ദേഹത്തെ പന്തേല്‍പ്പിക്കാതെയുള്ള നായകന്റേയും കോച്ചിന്റെ തീരുമാനത്തേയും ആശ്ചര്യത്തോടെയായിരുന്നു കാണികള്‍ നോക്കിയത്.

എന്നാല്‍ ഉമേഷിനെ പന്തേല്‍പ്പിക്കുന്നത് വൈകിയത് തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നാണ് ടീം അസിസ്റ്റന്റ് കോച്ചായ സഞ്ജയ് ഭംഗാര്‍ പറയുന്നത്. ഓള്‍ഡ് ബോള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉമേഷിനുള്ള കഴിവ് അറിയാമായിരുന്നതിലായിരുന്നു അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഓള്‍ഡ് ബോൡ ഉമേഷ് ഇംഗ്ലണ്ടിനെതിരേയും മികവ് പുറത്തെടുത്തതാണ്. തേഞ്ഞ് തുടങ്ങിയ പന്തുപയോഗിച്ച് റിവേഴ്‌സ് സ്വിങ് എറിയാന്‍ അദ്ദേഹത്തിന് അനായാസം സാധിക്കും. അതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റി നിറുത്തിയതും. സഞ്ജയ് പറയുന്നു.

ക്യാപ്റ്റന്റേയും കോച്ചിന്റേയും പ്ലാനിംഗ് ഫലം കണ്ടു. 4-32 പ്രകടനവുമായി ഓസീസിന്റെ നടുവൊടിക്കുകയായിരുന്നു ഉമേഷ്. സ്‌ളോ പിച്ചില്‍ പതിവുപോലെ അശ്വിന്‍-ജഡേജ കൂട്ടുകെട്ടായിരിക്കും ഇന്ത്യയുടെ കുന്തമുനയെന്ന് കരുതിയ ഓസീസിന് ഉമേഷിന്റെ പ്രകടനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

260 ന് പുറത്തായ ഓസീസിനെ അവസാന നിമിഷം പൊരുതിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് നാണക്കേടില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഒടുവില്‍ വിവരം കിട്ടിയപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 70-3 എന്ന മോശം സ്ഥിതിയിലാണ്. നായകന്‍ വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയും നേരത്തേ മടങ്ങിയത് ഇന്ത്യയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

Advertisement