എഡിറ്റര്‍
എഡിറ്റര്‍
ജനങ്ങളുടെ പണം കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് സുരക്ഷയൊരുക്കേണ്ട, അതിന്റെ ചിലവ് അതത് പാര്‍ട്ടി ഏറ്റെടുക്കണം: മുംബൈ ഹൈക്കോടതി
എഡിറ്റര്‍
Saturday 18th March 2017 11:10am

മുംബൈ: രാഷ്ട്രീയക്കാര്‍ക്ക് പൊലീസിന്റെ സുരക്ഷ നല്‍കാന്‍ പൊതുജനങ്ങളുടെ പണം ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന് ബോംബെ ഹൈക്കോടതി. രാഷ്ട്രീയക്കാരുടെ സുരക്ഷയുടെ കാര്യം നോക്കാന്‍ അവരുടെ പാര്‍ട്ടിക്കു കഴിയുമെന്നും കോടതി വ്യക്തമാക്കി.

‘ മുന്‍ നിയമസഭാംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയുമൊക്കെ സുരക്ഷയ്ക്ക് എന്തിനാണ് നികുതിദായകരുടെ പണം ചിലവഴിക്കുന്നത്?’ എന്നാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും, ജസ്റ്റിസ് ഗിരിഷ് കുല്‍കര്‍ണിയുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്.

‘ചില പ്രത്യേക ആളുകള്‍ക്കാണ് നിങ്ങള്‍ പൊലീസിന്റെ സുരക്ഷ നല്‍കുന്നത്. കാരണം അവര്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായതാണ്. അതുകൊണ്ടുതന്നെ അവരുടെയും ബന്ധുക്കളുടെയും സുരക്ഷയുടെ കാര്യം അവരോ അവരുള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയോ നോക്കിയാല്‍ മതി. അതിന്റെ ബാധ്യത സംസ്ഥാനത്തിന്റെ ട്രഷറിയുടെ മേല്‍ വെയ്‌ക്കേണ്ട.’ കോടതി വ്യക്തമാക്കി.


Must Read: സമ്മര്‍ദ്ദം എങ്ങനെ ഒഴിവാക്കാം? മത്സരത്തിനിടെ ഉപദേശം തേടി യുവതാരം ധോണിയ്ക്കരികില്‍; ക്യാപ്റ്റന്‍ കൂളിന്റെ കിടിലന്‍ മറുപടി 


മഹാരാഷ്ട്രയില്‍ പൊലീസ് സുരക്ഷ അനുഭവിക്കുന്ന രാഷ്ട്രീയക്കാരുടെ ലിസ്റ്റ് എടുത്തുപറഞ്ഞായിരുന്നു കോടതിയുടെ നടപടി.

വ്യക്തികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കുന്നതിനു വന്‍ തുക ചിലവാകുന്നു എന്നു ചൂണ്ടിക്കാട്ടി അശോക് ഉദയ് വാര്‍, സണ്ണി പുനാമിയ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

മഹാരാഷ്ട്രയിലെമ്പാടുമായി 1034 പേര്‍ക്കാണ് പൊലീസിന്റെ സുരക്ഷയുള്ളത്. ഒരു വ്യക്തിയുടെ സുരക്ഷയ്ക്കായി ശരാശരി നാലു പൊലീസുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സുരക്ഷ അനുഭവിക്കുന്നവരില്‍ ഭരണഘടനാ പരമായ യാതൊരു ചുമതലയും വഹിക്കാത്തവരുമുണ്ട്.

Advertisement