muringoor caseന്യൂദല്‍ഹി: അനര്‍ഹര്‍ക്ക് സുരക്ഷ നല്‍കുന്നതിന് സുപ്രീംകോടതിയുടെ വിമര്‍ശനം. നികുതിദായകരുടെ പണം അര്‍ഹതയില്ലാത്തവര്‍ക്ക് സുരക്ഷ നല്‍കുന്നതിന് വേണ്ടി ചിലവാക്കുന്നത് വേദനിപ്പിക്കുന്നെന്ന് സുപ്രീംകോടതി പറഞ്ഞു. അനര്‍ഹരായ ആളുകള്‍ക്ക് സുരക്ഷ നല്‍കുന്നതിന് നാം എത്രപണമാണ് ചിലവാക്കുന്നതെന്നും ജസ്റ്റിസ് ജി.എസ് സിംഗ് വിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ചോദിച്ചു.

വി.ഐ.പികളുടെ വാനഹത്തില്‍ മുന്നറിയിപ്പ് നല്‍കുന്ന ലൈറ്റ് ഘടിപ്പിക്കുന്നത് സംബന്ധിച്ച് കോടതി നിര്‍ദേശം ആരാഞ്ഞുകൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

Subscribe Us:

രാഷ്ട്രപതിക്കും, ഉപരാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും ലോക്‌സഭ സ്പീക്കര്‍ക്കും സുരക്ഷ നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മറ്റുള്ളവര്‍ക്കു കൂടി ഇത് ദീര്‍ഘിപ്പിക്കേണ്ട കാര്യമുണ്ടോയെന്നും കോടതി ചോദിച്ചു.

Malayalam news