Categories

Headlines

പാക് താരങ്ങള്‍ക്ക് ‘ഐ.പി.എല്‍ അയിത്തം’

സുരാജ്.പി.വി

കോടികള്‍ കിലുങ്ങുന്ന കുട്ടിക്രിക്കറ്റ് മാമാങ്കമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണ്‍ 2011 ല്‍ ആരംഭിക്കും. കൊച്ചി ഐ പി എല്‍ ടീമിന്റെ വരവും ലളിത് മോഡിയുടെ പുറന്തള്ളലുമെല്ലാം ഐ പി എല്‍ നാലാംസീസണിനെ ചൂടുപിടിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനത്തുന്ന പാക്കിസ്ഥാന്‍ ടീമിലെ താരങ്ങളോട് അയിത്തം പുലര്‍ത്തുന്ന ബി സി സി ഐയുടെ നിലപാട് വന്‍വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

2011 ല്‍ നടക്കുന്ന ഐ പി എല്‍ താരലേലത്തിലേക്കായി ഒരുപാക് താരത്തെപ്പോലും പരിഗണിച്ചിട്ടില്ല എന്നതാണ് വസ്തുത. പുതിയ ലേലത്തിനായി ബി സി സി ഐ തയ്യാറാക്കിയ 400 കളിക്കാരുടെ പട്ടികയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള താരങ്ങളൊന്നും ഇല്ല എന്ന് വ്യക്തമായിട്ടുണ്ട്. 2008ലെ മുംബൈ ആക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷിബന്ധങ്ങളിലുണ്ടായ തകര്‍ച്ചയാണ് ക്രിക്കറ്റിലും പ്രതിഫലിച്ചിരിക്കുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ കായികമല്‍സരങ്ങളെ ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യയും പാക്കിസ്ഥാനും തന്നെയാണ് ലോകത്തിന് കാണിച്ചുകൊടുത്തത്. എന്നാല്‍ ദേശീയസുരക്ഷയുടെ പേരില്‍ ഇതേ രാഷ്ട്രങ്ങള്‍ തന്നെ സമ്പുഷ്ടമായ തങ്ങളുടെ കായികപാരമ്പര്യത്തെ ഇല്ലാതാക്കുന്ന കാഴ്ച്ചയാണ് ഈയിടെയായി കാണുന്നത്.

മുംബൈ ആക്രമണത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാക് താരങ്ങള്‍ ഐ പി എല്ലില്‍ കളിക്കുന്നതിന് ബി സി സി ഐക്കോ ഇന്ത്യന്‍ താരങ്ങള്‍ക്കോ എതിര്‍പ്പില്ല എന്നതാണ് വസ്തുത. മാത്രവുമല്ല, ഐ പി എല്ലിന്റെ ആദ്യഘട്ടത്തില്‍ നിരവധി പാക് താരങ്ങള്‍ തങ്ങളുടെ ടീമുകള്‍ക്കായി മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെയ്ക്കുകയും ചെയ്തിരുന്നു. അടുത്ത പേജില്‍ തുടരുന്നു

Page 1 of 3123

One Response to “പാക് താരങ്ങള്‍ക്ക് ‘ഐ.പി.എല്‍ അയിത്തം’”

  1. Nisar

    ഈതായാലും കേരളത്തില്‍ പാകിസ്താന്‍ ഫുട്ബോള്‍ ടീമിനെ നമ്മള്‍ സ്ഥിരമായി സ്വീകരിക്കുന്നുണ്ട്. അവര്‍ നട്ടുടെ സ്വന്തം ചോരയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.