Categories

തുറന്നുപറയാത്ത പ്രണയങ്ങള്‍

പ്രണയിക്കാത്തവരും പ്രണയാഭ്യര്‍ത്ഥന നടത്താത്തവരുമായി ചുരുക്കം ചിലരേ കാണു. പ്രണയം ഉണ്ടെങ്കില്‍ തന്നെ അത് തുറന്നു പറയാനുള്ള ധൈര്യം പലര്‍ക്കും ഉണ്ടാവണമെന്നില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്.

പ്രണയം തുറന്നു പറയേണ്ട കടമ ആണിന്റേതാണെന്നാണ് പലരുടേയും ധാരണ. മനസ്സിലെ പ്രണയം തുറന്നു പറഞ്ഞാല്‍ അത് കുറച്ചിലായിപ്പോകുമോ എന്ന തോന്നലും പെണ്‍കുട്ടികള്‍ക്കുണ്ട്. പ്രണയിക്കുന്ന ആള്‍ പറയട്ടേയെന്ന് കരുതി മനസ്സിലെ പ്രണയം ഒളിപ്പിക്കാനുള്ള കഴിവും സ്ത്രീകള്‍ക്കുണ്ട്.

പ്രണയിനികള്‍ തമ്മിലുള്ള സംഭാഷണത്തിന് എപ്പോഴും മുന്‍കൈ എടുക്കുന്നത് ആണുങ്ങളാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷരാണ് ഇക്കാര്യം അവതരിപ്പിച്ചത്.

25 വയസ്സില്‍ താഴെ പ്രായമുള്ള 171 പേരെ തിരഞ്ഞെടുത്തതില്‍ നിന്നും അവരില്‍ എത്ര സ്ത്രീകള്‍ പ്രണയം ആദ്യം തുറന്നു പറഞ്ഞു എന്ന് ചോദിച്ചു. അതില്‍ 87 ശതമാനം പേരും പ്രണയം തുറന്നു പറയാത്തവരാണ് എന്നാണ് കണ്ടെത്തിയത്.

അതില്‍ തന്നെ മറ്റൊരു വിഷയം  ഇവരുടെ മനസ്സില്‍ ആദ്യം പ്രണയം തോന്നിയത് സ്ത്രീയ്ക്കാണെങ്കിലും അവര്‍ അത് പറയാതെ മനസ്സില്‍ തന്നെ ഒളിപ്പിക്കുകയായിരുന്നു എന്നും പലരും വെളിപ്പെടുത്തി.

എന്നാല്‍ തന്റെ മനസ്സിലെ പ്രണയം പുരുഷനെ അറിയിക്കാനായി മറ്റുപല അടവുകളും ഇവര്‍ പുറത്തെടുക്കും. ഇടംകണ്ണുകൊണ്ട് പുരുഷനെ ഇടയ്ക്കിടയ്ക്ക് നോക്കിയും അവനോട് സംസാരിക്കാന്‍ താത്പര്യം കാണിച്ചുമൊക്കെ മനസ്സിലെ പ്രണയത്തെ വെളിപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കും.

ഇങ്ങനെയൊക്കെ ആണെങ്കിലും പുരുഷന്‍മാര്‍ വന്ന് എനിയ്ക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞതിനുശേഷം മാത്രം മനസ്സിലെ പ്രണയത്തെ തുറന്നു കാണിക്കാന്‍ ഇവര്‍ തയ്യാറാവുള്ളു. അതിനിടെ പല അവസരങ്ങള്‍ കിട്ടിയാലും സത്രീകള്‍ തുറന്ന് സംസാരിക്കാന്‍ തയ്യാറാവില്ല.

പാവം പുരുഷന്‍മാര്‍ തന്റെ പ്രണയത്തെ അവള്‍ എങ്ങനെ സ്വീകരിക്കുമെന്നു കരുതി അല്പം ഭയത്തോടെ പ്രണയം തുറന്നു പറയാനായി ചെല്ലും. അപ്പോള്‍ മാത്രമേ അവളുടെ മനസ്സില്‍ ഒരുപാട് നാളുകള്‍ക്ക് മുന്‍പേ തന്നെ തന്നോട് പ്രണയം ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുള്ളൂ.

പ്രണയത്തിലായി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രണയിനിയുടെ സെക്‌സ് താത്പര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവരുമാണ് പുരുഷന്‍മാര്‍ എന്നും ഗവേഷകര്‍ പറയുന്നു. പ്രണയിനിയെ സ്പര്‍ശിക്കാനും അവള്‍ക്ക് ചുംബനം നല്‍കാനുമൊക്കെ ആദ്യം താത്പര്യം കാണിക്കുകയും അത് തുറന്നു പറയാനുള്ള ധൈര്യം കാണിക്കുകയും ചെയ്യുന്നത് പുരുഷനാണ്.

ഇത്തരം ആഗ്രഹങ്ങളൊക്കെ സ്ത്രീയുടെ മനസ്സില്‍ ഉണ്ടെങ്കിലും അതെല്ലാം പുറത്തുപറയാതെ മനസ്സില്‍ തന്നെ ഒതുക്കി നിര്‍ത്താന്‍ സ്ത്രീകള്‍ക്കുള്ളത്ര കഴിവ് മറ്റാര്‍ക്കും ഇല്ലെന്നും പഠനത്തില്‍ പറയുന്നു.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.