കോഴിക്കോട്: തന്നെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന കാഷായ വസ്ത്രധാരിയായ കാപാലികന്റെ ലിംഗം ഛേദിച്ച 23-കാരിയ്ക്ക് അഭിനന്ദനപ്രവാഹമാണ് സമൂഹമാധ്യമങ്ങളിലും പുറത്തും ലഭിച്ചുകൊണ്ടിരിക്കുന്നത്. 53-കാരനായ പീഡനവീരന്‍ സ്വാമി ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയാണ്.

നിയമത്തിന്റെ കണ്ണില്‍ പെണ്‍കുട്ടി ചെയ്തത് ക്രിമിനല്‍ കുറ്റമല്ലേയെന്നും നിയമനടപടികള്‍ നേരിടേണ്ടി വരില്ലേയെന്നും ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും. അതിനുള്ള ഉത്തരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.


Also Read: കോഴിക്കോട് കാപ്പാട് ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; ആക്രമത്തിന് ഇരയായത് പ്രദേശവാസികളായ ദമ്പതികളും സുഹൃത്തും


തന്റെ അഭിമാനം സംരക്ഷിക്കാനായി സ്ത്രീ അക്രമിയെ കൊന്നാല്‍ പോലും നിയമം അവളെ സംരക്ഷിക്കണമെന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 100-ആം വകുപ്പില്‍ പറയുന്നത്. സ്വയം പ്രതിരോധത്തിനായി തിരിച്ചടിക്കുന്നവര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പ് വരുത്തുന്ന വകുപ്പാണ് ഐ.പി.സി 100.

ഐ.പി.സി 100 പറയുന്നത് ഇങ്ങനെ:

When the right of private defence of the body extends to causing death.-The right of private defence of the body extends, under the restrictions mentioned in the last preceding section, to the voluntary causing of death or of any other harm to the assailant, if the offence which occasions the exercise of the right be of any of the descriptions hereinafter enumerated, namely:-

(First) – Such an assault as may reasonably cause the apprehension that death will otherwise be the consequence of such assault;

(Secondly) -Such an assault as may reasonably cause the apprehen­sion that grievous hurt will otherwise be the consequence of such assault;


Don’t Miss: ദേവസ്വം ബോര്‍ഡിനെതിരെ കുമ്മനത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു; ആറന്മുള സമരത്തിലും കണ്ണന്‍മൂലയിലെ സമരത്തിലും നേതൃ രംഗത്ത്; ശ്രീഹരി സ്വാമി ജനകീയനായത് ഇങ്ങനെ


(Thirdly) – An assault with the intention of committing rape;

(Fourthly) -An assault with the intention of gratifying unnatural lust;

(Fifthly) – An assault with the intention of kidnapping or abduct­ing;

(Sixthly) – An assault with the intention of wrongfully confining a person, under circumstances which may reasonably cause him to apprehend that he will be unable to have recourse to the public authorities for his release.

അതിനാല്‍ തന്നെ തിരുവനന്തപുരത്തെ പെണ്‍കുട്ടിക്ക് നിയമത്തിന്റെ എല്ലാ സംരക്ഷണവും ലഭിക്കും. കാരണം എട്ട് വര്‍ഷത്തോളമായി തുടര്‍ന്ന പീഡനം സഹിക്കാതെയാണ് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്.

പെണ്‍കുട്ടിയ്ക്ക് നിയമപരമായ സംരക്ഷണം ലഭിക്കുമെന്ന് മാത്രമല്ല, സ്വാമി ഗംഗേശാനന്ദ എന്ന കുറ്റാരോപിതന് പോക്‌സോ (Protection of Children from Sexual Offenses Act: POCSO) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ നേരിടേണ്ടി വരും. ഇയാള്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടിക്ക് 16 വയസുള്ളപ്പോള്‍ മുതല്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കാറുണ്ട് എന്നതിനാലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് വരുന്നത്. ഇത് കൂടാതെ ലൈംഗിക പീഡനത്തിന് എതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ആം വകുപ്പ് പ്രകാരവും ഗംഗേശാനന്ദയ്‌ക്കെതിരെ കേസുണ്ട്.

ജനനേന്ദ്രിയത്തിന്റെ 90 ശതമാനവും ഛേദിക്കപ്പെട്ട നിലയിലായിരുന്നു സ്വാമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മുറിച്ചു മാറ്റപ്പെട്ട ജനനേന്ദ്രിയം തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.