എഡിറ്റര്‍
എഡിറ്റര്‍
നന്നായി കളിച്ചിട്ടും പുത്തന്‍ താരോദയം കോമള്‍ തട്ടാലിനു എന്തുകൊണ്ട് ടീമിലിടമില്ല; കോമളിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പരിശീലകന്‍
എഡിറ്റര്‍
Friday 13th October 2017 1:20pm

 

ന്യൂദല്‍ഹി: കൗമാര ലോകകപ്പിനു പന്തുരുളാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഇന്ത്യന്‍ ആരാധകരും ഏറെ ആവേശത്തിലായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഫിഫ ലോകകപ്പില്‍ പന്ത് തട്ടുന്നത് കാണാനെത്തിയ ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലായിരുന്നില്ല ഇന്ത്യന്‍ താരങ്ങളുടെ പ്രകടനവും.


Also Read: നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ കേരളാ ഓഫീസിലും കാവി വല്‍ക്കരണം; സ്ത്രീയായതിന്റെ പേരില്‍ ജീവനക്കാരിയെ പുറത്താക്കി


രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ കഴിയാതെ ഇന്ത്യ പുറത്തായെങ്കിലും കാല്‍പ്പന്ത് ആസ്വാദകരുടെ ഹൃദയം കവരാന്‍ ഈ യുവതാരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ആദ്യകളിയില്‍ ചടുല നീക്കങ്ങളുമായി ആരാധകരുടെ ശ്രദ്ധനേടിയ കോമല്‍ തട്ടാല്‍ എന്ന താരത്തെ പിന്നീടുള്ള മത്സരങ്ങളില്‍ കാണാതിരുന്നത് ആരാധകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലേക്കും കാര്യങ്ങളെത്തിച്ചു.

പരിക്കിന്റെ പിടിയിലകപ്പെടാതിരുന്ന താരത്തെ എന്തിന്റെ പേരിലാണ് ടീമില്‍ ഉള്‍പ്പെടുത്താത്തതെന്ന് ആരാധകര്‍ ചോദിച്ച തുടങ്ങിയപ്പോള്‍ ഉത്തരവുമായി എത്തിയിരിക്കുകയാണ് ടീം പരിശീലകന്‍ മാറ്റോസ്.

കോമല്‍ തട്ടാലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ അസ്വസ്ഥനായി കാണപ്പെട്ട മാറ്റോസ് ടീമിന്റെ തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നായിരുന്നു പറഞ്ഞത്. ഘാനയോട് ടീം 4-0 ത്തിനു പരാജയപ്പെട്ടതിന്റെ പിന്നാലെയായിരുന്നു കോച്ചിന്റെ പ്രതികരണം.


Dont Miss: ഇത് ക്രൂരമാണ്.. ‘മൈ സ്റ്റോറി’യുടെ പേരില്‍ പൃഥ്വിരാജിനെതിരെ ഉയരുന്ന ആരോപണത്തെ കുറിച്ച് പാര്‍വതി


‘ഞാനെല്ലായിപ്പോഴും പറയുന്നതാണ് വ്യക്തികളെക്കുറിച്ച് ഞാന്‍ സംസാരിക്കില്ലെന്ന്. എന്തായാലും വെറും അഞ്ചടി പത്തിഞ്ച് മാത്രം ഉയരുമുള്ള കോമല്‍ കൊളംബിയയക്കും ഘാനക്കുമെതിരെ കളിക്കുന്നത് നല്ലതാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല പരിശീലകാമല്ലോ’ മാറ്റോ പറഞ്ഞു.

Advertisement