എഡിറ്റര്‍
എഡിറ്റര്‍
കേശ സംരക്ഷണത്തിന് ഹെന്ന
എഡിറ്റര്‍
Wednesday 27th August 2014 2:47pm

henna

മുടിയുടെ സൗന്ദര്യത്തിലും സംരക്ഷണത്തിലും ഏറെ ശ്രദ്ധയുള്ളവരാണ് മലയാളികള്‍. മുടിയെ ശ്രദ്ധിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ഹെന്ന ട്രീറ്റ്‌മെന്റ്.

ഹെന്ന വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണത്തെപ്പറ്റി മിക്കയാളുകളും അത്ര ബോധ്യമുള്ളവരല്ല. പലപ്പോഴും വെളുത്തമുടി മറയ്ക്കാനാണ് മിക്കയാളുകളും ഹെന്ന ഉപയോഗിക്കുന്നത്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിനും മുടി വളരാനും ഹെന്ന നല്ലതാണ്.

ആഴ്ചയില്‍ രണ്ടുതവണ ഹെന്ന ഉപയോഗിക്കുന്നത് മുടിയെ ആരോഗ്യമുള്ളതാക്കും. ഇത് മുടിയുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കും. മുടിയുടെ പ്രകൃതിദത്തമായ സന്തുലനത്തിന് കോട്ടംതട്ടിക്കാതെ ഹെന്ന ആസിഡ്-അല്‍ക്കലി സന്തുലനം നിലനിര്‍ത്തും. രണ്ട് മണിക്കൂര്‍ ഹെന്ന തലയില്‍ പുരട്ടിയശേഷം നെല്ലിക്കവെള്ളത്തില്‍ കഴുകുന്നത് ഇരട്ടി ഗുണം നല്‍കും.

നല്ലൊരു കണ്ടീഷണറായും ഹെന്ന ഉപയോഗിക്കും. ഹെന്ന മുടിയിഴകള്‍ക്ക് മുകളില്‍ ഒരു സംരക്ഷണ വലയം തീര്‍ക്കുന്നു. ഹെന്നയുടെ സ്ഥിരമായ ഉപയോഗം നിങ്ങളുടെ മുടിയ തിക്കായും സ്‌ട്രോങ്ങായും ഈര്‍പ്പമുള്ളതായും നിലനിര്‍ത്തും.

മുടിയുടെ ആരോഗ്യത്തെ ബാധിക്കാതെ കളര്‍ ചെയ്യണമെന്നുണ്ടെങ്കില്‍ ഹെന്നതന്നെയാണ് ബെസ്റ്റ്. മറ്റ് ഹെയര്‍ ഡൈകളെ അപേക്ഷിച്ച് ഹെന്നയില്‍ അമിനോ ആസിഡോ മറ്റ് കെമിക്കലുകളോ ഇല്ല.

താരന്‍ ഫലപ്രദമായി അകറ്റാന്‍ ഹെന്ന ഉപയോഗിക്കാം. രണ്ട് ടീസ്പൂണ്‍ ഉലുവ കുതിര്‍ത്ത് രാവിലെ അത് അരച്ചെടുക്കുക. മൈലാഞ്ചിയിലയിട്ട് തിളപ്പിച്ച കടുകെണ്ണ തണുത്തശേഷം അതില്‍ ഉലുവ അരപ്പ് ചാലിച്ച് തലയില്‍ തേക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകുക. താരന്‍ പോകും.

Advertisement