Categories

എന്തുകൊണ്ട് വ്യായാമം?

exercise

കൗമാരക്കാരുള്‍പ്പെടെ എല്ലാവരിലും അമിതവണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാനുഗതമല്ലാത്ത ജീവിതരീതിയും ഭക്ഷണരീതിയുമാണ് അമിതവണ്ണക്കാര്‍ പെരുകുന്നതിന്റെ പ്രധാന കാരണം.

ജീവിതത്തിന്റെ അവസാനനാളുകളില്‍ ഇതുമൂലം അമിത രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഡയബറ്റിസ് തുടങ്ങിയവയെല്ലാം വരാനുള്ള സാധ്യതയും ഏറെയാണ്.

അമിതവണ്ണക്കാര്‍ക്ക് തങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഉത്തമ മാര്‍ഗമാണ് ചിട്ടയായ വ്യായാമം. അമിതവണ്ണം തടയാന്‍ ദിവസേനയുള്ള വ്യായാമം അനിവാര്യമാണ്. ഏത് പ്രായത്തിലും വ്യായാമം പ്രധാനമാണ്.

കൗമാരക്കാരില്‍ അക്കാഡമിക് തലങ്ങളില്‍ ശുഭാപ്തി വിശ്വാസം പകരാനും സമ്മര്‍ദ്ദം കുറക്കാനുമെല്ലാം വ്യായാമം ഉത്തമമാണ്. പഴകിയതും എണ്ണയില്‍ വറുത്തതുമായ ആഹാരങ്ങള്‍ കഴിക്കുന്നത് വണ്ണം വര്‍ധിപ്പിക്കും.

വ്യായാമം മനസ്സുള്‍പ്പെടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും സ്വാധീനിക്കുന്ന ഒന്നാണ്. ശരീരത്തെ ആകാരവടിവോടെ നിലനിര്‍ത്താനും സൗന്ദര്യം സംരക്ഷിക്കാനും വ്യായാമം നല്ലതാണ്.

വ്യായാമം ഒരു വ്യക്തിക്ക് സുഖരമായ ഉറക്കം നല്‍കുകയും ശ്രദ്ധ നല്‍കുകയും ചെയ്യും. മനുഷ്യന് സമാധാനവും സന്തോഷവും പകരുന്ന എന്‍ഡോര്‍ഫിനുകളെ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും വ്യായാമത്തിന് കഴിയും.

നീന്തല്‍, നടത്തം, അല്ലെങ്കില്‍  അത്തരത്തിലുള്ള കായിക വ്യായാമങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ചെറിയകുട്ടികളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, തുടങ്ങിയ കളികള്‍ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന വ്യായാമം കൂടിയാണ്.

രോഗപ്രതിരോധ ശേഷി വര്‍ധിക്കുക, സമ്മര്‍ദ്ദം കുറക്കുക, ശരീര ഭാരം കുറക്കുക, മസിലുകളുടെ വഴക്കം വര്‍ധിക്കുക എന്നിവയെല്ലാം വ്യായാമം കൊണ്ടുള്ള ഗുണങ്ങളാണ്.

Tagged with: