എഡിറ്റര്‍
എഡിറ്റര്‍
ചിദംബരത്തിന് കോപം വരുന്നത് എന്തുകൊണ്ട്?
എഡിറ്റര്‍
Friday 7th March 2014 2:52pm

  ലോകത്തെവിടെയായാലും സ്വകാര്യ മുതലാളിമാര്‍ നിക്ഷേപകരുടെ സമ്പാദ്യം കുത്തിച്ചോര്‍ത്തി കീശ വീര്‍പ്പിച്ചപ്പോഴാണ് ബാങ്കുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടത്. പഴയ ബാങ്ക് മുതലാളിമാര്‍ക്കും കൂട്ടാളികള്‍ക്കും പുതിയ ലൈസന്‍സ് നല്‍കി ദേശസാല്‍ക്കരണത്തിന്റെ ‘പാപക്കറ’ കഴുകിക്കളയാനാണ് ചിദംബരം ശ്രമിക്കുന്നത്.


chidambaram-580

line

എസ്സേയ്‌സ്‌ /എ.കെ. രമേശ്

line

‘ആല്‍ബര്‍ട്ട് പിന്റോകോ ക്യോം ഗുസ്സാ ആത്താ ഹെ’ എന്നത് ചലച്ചിത്ര നാമം. എന്നാല്‍ ഇത് നമ്മുടെ ധനമന്ത്രിയുടെ കാര്യം. ബാങ്ക് ജീവനക്കാരുടെ പണിമുടക്കം കഴിഞ്ഞ ഉടനെ ചിദംബരത്തിന്റെ ഒരു പ്രസ്താവന വന്നു. കിട്ടുന്ന ലാഭമെല്ലാം ജീവനക്കാര്‍ക്ക് ഓഹരിവെച്ച് കൊടുക്കുവാനുള്ളതല്ല എന്ന്.

ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും പരിശ്രമ ഫലമായി ഉണ്ടാക്കുന്ന ലാഭമൊക്കെ എവിടെ പോകുന്നു എന്ന ചോദ്യം അത് ഉണ്ടാക്കിയവര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തങ്ങള്‍ക്ക് നല്‍കണമെന്നല്ല, സര്‍ക്കാറിലേക്ക് ചെല്ലണമെന്നാണ് അവര്‍ ആവശ്യപ്പെട്ട് പോരുന്നത്.

ഇക്കഴിഞ്ഞ വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ ഉണ്ടാക്കിയ പ്രവര്‍ത്തന ലാഭം 1,21,943 കോടിയായിരുന്നു. എന്നാല്‍ അറ്റ ലാഭം കണക്കാക്കിയപ്പോള്‍ അത് 50,583 കോടിയായി ചുരുങ്ങിയത് എങ്ങനെ എന്ന ചോദ്യത്തിന് ചിദംബരമാണ് മറുപടി പറയേണ്ടത്.

വന്‍കിട കുത്തക മുതലാളിമാര്‍ വായ്പ വാങ്ങി തിരിമറി ചെയ്ത് വരുത്തിവെച്ച കിട്ടാക്കടത്തിന് ബാലന്‍സ്ഷീറ്റില്‍ നീക്കിയിരിപ്പ് വെക്കേണ്ടി വന്നത്‌കൊണ്ടാണ് സര്‍ക്കാറിലേക്ക് ചെന്നെത്തേണ്ട ലാഭം പാതിയില്‍ താഴെയായിപ്പോയത്.

കിട്ടാക്കടത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെറും 33 അക്കൗണ്ടുകളില്‍ നിന്ന് കിട്ടാനുള്ളതാണ് എന്ന് പാര്‍ലമെന്റില്‍ ധനമന്ത്രി പറഞ്ഞതാണ്. വന്‍കിട കുത്തകകളും ഭരണരാഷ്ട്രീയ നേതൃത്വവും അഴിമതിക്കാരായ ബാങ്ക് മേലധികാരികളും ചേര്‍ന്ന് നടത്തിയ കൂട്ടുകൊള്ള കൊണ്ടാണ് ഇതിങ്ങനെ കുറയാന്‍ ഇടവന്നത്.

ടുജി സ്‌പെക്ട്രത്തിന്റെയും കല്‍ക്കരിയുടെയും പ്രകൃതി വാതകത്തിന്റെയുമൊക്കെ കാര്യത്തില്‍ കാണിച്ച ചങ്ങാത്ത മുതലാളിത്ത സമീപനം ബാങ്കിങ് മേഖലയിലും കൈക്കൊണ്ടത് കൊണ്ടാണ് പ്രവര്‍ത്തനലാഭം ഇങ്ങനെ ആവിയായി പോകുന്നത്.

ഇന്ത്യന്‍ ബാങ്കിന്റെ പഴയ ചെയര്‍മാനെ ചിദംബരത്തിന്റെ ടി.എം.സി. എന്ന അന്നത്തെ തമിഴ് മാനില കോണ്‍ഗ്രസ്സിലെ പ്രമുഖരായ നേതാക്കള്‍ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയത് എന്ന കാര്യം നാട്ടില്‍ പാട്ടാണ്. അയാള്‍ ജയിലിലെ അഴിയെണ്ണേണ്ടി വന്നത് ഇക്കൂട്ടര്‍ കാരണമാണ്.

കിട്ടിയ ലാഭം ആരാണ് കുത്തിച്ചോര്‍ത്തിയത് എന്ന കാര്യത്തില്‍ സംശയത്തിന് ഇടമില്ല. മദ്യരാജാവായ വിജയ്മല്ല്യയുടെ കിങ്ങ്ഫിഷര്‍ എടുത്ത വായ്പ വഴിവിട്ട് ചെലവാക്കി കിട്ടാക്കടമാക്കി മാറ്റി നഷ്ടം കാണിച്ചപ്പോള്‍, നഷ്ത്തിലോടുന്ന ആ കമ്പനിയുടെ ഷെയറുകള്‍ വാങ്ങി ആ കാശ് കൊണ്ട് കടം വീട്ടാനാണ് ബാങ്കുകള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.

ടുജി സ്‌പെക്ട്രത്തിന്റെയും കല്‍ക്കരിയുടെയും പ്രകൃതി വാതകത്തിന്റെയുമൊക്കെ കാര്യത്തില്‍ കാണിച്ച ചങ്ങാത്ത മുതലാളിത്ത സമീപനം ബാങ്കിങ് മേഖലയിലും കൈക്കൊണ്ടത് കൊണ്ടാണ് പ്രവര്‍ത്തനലാഭം ഇങ്ങനെ ആവിയായി പോകുന്നത്.

മാത്രവുമല്ല, ബാങ്കുകള്‍ വായ്പ കൊടുത്ത് പലിശയുണ്ടാക്കേണ്ട കാശെടുത്ത് സര്‍ക്കാറിന് ഡിവിഡന്റ് വിഹിതം മുന്‍കൂറായി നല്‍കണമെന്ന് നിര്‍ബന്ധിച്ച് കവര്‍ന്നെടുത്ത് തന്റെ ബജറ്റിന് നിറം പിടിപ്പിച്ച ചിദംബരമാണ് ബാങ്കുകളുടെ ലാഭം കുറഞ്ഞതിന് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.

കടം കൊടുക്കാനുള്ളതല്ല ബാങ്കുകളുടെ കാശ്, ലാഭമുണ്ടെങ്കില്‍ മാത്രം മാസങ്ങള്‍ കഴിഞ്ഞ് സര്‍ക്കാറിന് നല്‍കേണ്ട ഡിവിഡണ്ടിലേക്ക് മുന്‍കൂറായി എത്തിച്ചു കൊടുക്കാനുള്ളതാണ് എന്നതായിരുന്നു ചിദംബരത്തിന്റെ നിലപാട്.

അടുത്തപേജില്‍ തുടരുന്നു

Advertisement