എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യക്ക് വേണ്ടി സൗജന്യമായി ക്രിക്കറ്റ് കളിക്കാത്ത സച്ചിന് എന്തിന് ഭാരതരത്‌ന? ജെ.ഡി.യു
എഡിറ്റര്‍
Monday 18th November 2013 3:26pm

sachin-special1

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരതരത്‌ന പ്രഖ്യാപിച്ച നടപടിയെ ചോദ്യം ചെയ്ത് ജനതാ ദള്‍ യുണൈറ്റഡ് നേതാവ് ശിവാനന്ദ് തിവാരി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്ക് വേണ്ടി സൗജന്യമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. സച്ചിന്‍ മികച്ച ക്രിക്കറ്ററാണ്. എന്നാല്‍ അദ്ദേഹത്തിന് ക്രിക്കറ്റിനായി ധാരാളം പണം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇന്ത്യക്ക് വേണ്ടി നിരവധി സംഭാവനകള്‍ നല്‍കിയ ഹോക്കി താരം ധ്യാന്‍ ചന്ദിന് അവാര്‍ഡ് നല്‍കിയില്ല. യഥാര്‍ത്ഥത്തില്‍ ഈ അവാര്‍ഡ് ധ്യാന്‍ ചന്ദിനായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ശിവാനന്ദ് തിവാരി പറഞ്ഞു.

ഭാരതരത്‌ന നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും ശിവാനന്ദ് തിവാരി ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന് സര്‍ക്കാര്‍ ഭാരതരത്‌ന  പ്രഖ്യാപിച്ചത്.

രാജ്യത്ത് ആദ്യമായി ഭാരതരത്‌ന ലഭിക്കുന്ന കായികതാരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിരമിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചത്.

Advertisement