എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലെ ബീഫ് ഫെസ്റ്റ്: മതേതരവാദികള്‍ എന്തുകൊണ്ട് മൗനംപാലിക്കുന്നെന്ന് യോഗി ആദിത്യനാഥ്
എഡിറ്റര്‍
Monday 29th May 2017 12:52pm

ലക്‌നൗ: കേന്ദ്രത്തിന്റെ കന്നുകാലി അറവ് നിരോധനത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ബീഫ് ഫെസ്റ്റുകള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേതര പാര്‍ട്ടികള്‍ എന്തുകൊണ്ട് ഇത്തരം സംഭവങ്ങളില്‍ മൗനം പാലിക്കുന്നുവെന്ന് യോഗി ആദിത്യ നാഥ് ചോദിച്ചു.

ലക്നൗവില്‍ എ.ബി.വി.പി ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മതേതരത്തിന്റെ പേരില്‍ പരസ്പരം മതവികാരങ്ങളെ ആദരിക്കണമെന്ന ഒരുപാട് ചര്‍ച്ചകള്‍ അവിടെയുണ്ടാവാറുണ്ട്. എന്നാല്‍ ഈദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ കേരളത്തില്‍ മൗനം തുടരുകയാണ്.’ എന്നാണ് അദ്ദേഹം പറഞ്ഞത്.


Also Read: ഗുജറാത്തിലെ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രിക്കുനേരെ ഷൂ ഏറ്; ആക്രമണം ബി.ജെ.പി സര്‍ക്കാറിന്റെ ഭരണത്തില്‍ മനംമടുത്ത് 


ജെ.എന്‍.യു, ദല്‍ഹി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റികളില്‍ ഇത്തരം സമരങ്ങള്‍ അരങ്ങേറിയപ്പോള്‍ അതിനെ എതിര്‍ത്ത ഏക സംഘടന എ.ബി.വി.പിയാണെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിന്റെ പേരില്‍ വാചാലരാകുന്നവര്‍, എന്തുകൊണ്ട് കേരളത്തില്‍ നടന്ന സംഭവത്തില്‍ മൗനമായിരിക്കുന്നുവെന്ന് യോഗി ആദിത്യ നാഥ് ചോദിച്ചു.

Advertisement