പത്രങ്ങള്‍ അംബേദ്കറുടെ ഭാഗത്ത് നിന്നിരുന്നേയില്ല. അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ വസ്തുനിഷ്ഠമായോ ആത്മാര്‍ത്ഥമായോ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. വട്ടമേശ സമ്മേളനങ്ങളില്‍ തന്റെ ആള്‍ക്കാരുടെ രാഷ്ട്രീയാവകാശങ്ങള്‍ക്കായി അദ്ദേഹം വാദിക്കുമ്പോഴും അദ്ദേഹത്തെ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് ചതിയനായിട്ടായിരുന്നു. ഇതിനെ അടിച്ചമര്‍ത്തപ്പെടുന്നവന്റെ പ്രശ്‌നങ്ങളുമായി അവര്‍ ഒരിക്കലും കൂട്ടിയോചിപ്പിച്ച് കണ്ടില്ല. അടിച്ചമര്‍ത്തപ്പെടുന്നവന്റെ വീക്ഷണത്തോടെ ഇവയെ വിശകലനം ചെയ്യാന്‍ അവര്‍ തയ്യാറായതുമില്ല. വ്യക്തമായും ഇവ വര്‍ണ ഹിന്ദു സമീപനത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്. മാധ്യമങ്ങള്‍ എങ്ങനെയാണ് നമ്മുടെ രാഷ്ട്രശില്‍പിയെ അന്നും ഇന്നും അവഹേളിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് രത്‌ന മാല എഴുതുന്നു..എസ്സേയ്‌സ്‌/രത്‌ന മാല

മൊഴിമാറ്റം/ജിന്‍സി ബാലകൃഷ്ണന്‍, ഷഫീക്ക് എച്ച്.


ഇന്ത്യന്‍ മാധ്യമങ്ങളുടെ ചരിത്രം ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ഒരു പരിധിവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന് ലഭിച്ച ജനകീയതയ്ക്കും പദവിയ്ക്കും അവര്‍ കടപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ പത്രത്തിനോടാണ് (1993, മസുംദര്‍). സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം കോണ്‍ഗ്രസുകാരുടെ ചരിത്രമാവുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ മാധ്യമളുടെ ചരിത്രം കോണ്‍ഗ്രസുകാര്‍ നടത്തിയ പത്രങ്ങളുടെ ചരിത്രമാണ്. അടിച്ചമര്‍ത്തപ്പെട്ട മതവിഭാഗങ്ങളുടെ ചരിത്രം ഇന്ത്യയില്‍ അവഗണിക്കപ്പെടുകയും ഉന്നതകുലജാതരുടേത് ആഘോഷിക്കപ്പെടുകയും ചെയ്തു.

Ads By Google

മഹാത്മാഗാന്ധിയെ മികച്ച പത്രപ്രവര്‍ത്തകനായി ആഘോഷിക്കുന്നവര്‍ അംബേദ്കറിന്റെ പത്രപ്രവര്‍ത്തനത്തെക്കുറിച്ചോ അദ്ദേഹം പുറത്തിറക്കിയ പത്രങ്ങളെക്കുറിച്ചോ പറയാന്‍ മടിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും മാധ്യമങ്ങളുടെ ചരിത്രത്തെയും കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ പരിശോധിക്കാം. അങ്ങനെ നോക്കുമ്പോള്‍ മാധ്യമ രംഗത്ത് അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ നമുക്ക് കാണാനാവും.

അംബേദ്കര്‍ ആരംഭിച്ച പത്രങ്ങള്‍ കണ്ടെത്തുക, മാധ്യമങ്ങള്‍ അംബേദ്കറെ കൈകാര്യം ചെയ്ത രീതി പഠിക്കുക, മാധ്യമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മനസിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പഠനത്തിനുള്ളത്.

അംബേദ്കറുടെ മാധ്യമപ്രവര്‍ത്തനം

മികച്ച പത്രപ്രവര്‍ത്തകനായിരുന്നു ഡോ. അംബേദ്കര്‍. സ്വന്തം പത്രങ്ങളിലൂടെ അദ്ദേഹം സാമൂഹ്യ വിപ്ലവത്തിനുള്ള പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് വേണ്ടി ഗാന്ധിജി ഹരിജന്‍ തുടങ്ങിയത് 1933ലാണ്. പൂന ഉടമ്പടിക്ക് ശേഷമാണ് അദ്ദേഹം അത് ആരംഭിച്ചത്. തൊട്ടുകൂടാത്തവന് വേണ്ടി ഗാന്ധിജി പത്രം തുടങ്ങിയതിനെ പുകഴ്ത്തിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇവര്‍ക്ക് വേണ്ടി നാല് പത്രങ്ങള്‍ നടത്തിയ അംബേദ്കറുടെ ഉദ്യമങ്ങളെ വിസ്മരിച്ചു. കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരെയും അംബേദ്കറുടെ സമരങ്ങളെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും വിസ്മരിച്ചപ്പോള്‍ സ്വന്തം വക്താവായി അദ്ദേഹത്തിനൊരു മാധ്യമത്തിന്റെ ആവശ്യം വന്നു. അടിച്ചമര്‍ത്തപ്പെട്ട ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ മാധ്യമങ്ങള്‍ക്കാകുമെന്ന് അംബേദ്കര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അംബേദ്കറിന്റെ മറാത്തി പത്രങ്ങള്‍ ഒരു പുതിയ രാഷ്ട്രീയവും ധാര്‍മികതയും പരിചയപ്പെടുത്തി. മൂക നായക (വീക്ക്‌ലി), ബഹിഷ്‌കൃത് ഭാരത് (മാസത്തില്‍ രണ്ട്), ജനത ( വീക്ക്‌ലി മാഗസിന്‍) എന്നീ പേരുകളില്‍ ഒരു കൂട്ടം പത്രങ്ങള്‍ അംബേദ്കര്‍ പുറത്തിറക്കി.

അമേരിക്കന്‍ കറുത്തവര്‍ഗക്കാരുടെയും ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും മാധ്യമ ചരിത്രങ്ങള്‍ തമ്മില്‍ നല്ല സാമ്യമുണ്ട്.

സ്വാതന്ത്ര്യസമരത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ അന്നത്തെ മാധ്യമങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഇതേ കാലഘട്ടത്തില്‍ ‘ജനത’ എന്ന പത്രത്തിലൂടെ ദലിതിനെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് പ്രചരിപ്പിക്കാന്‍ അംബേദ്കര്‍ ശ്രമിച്ചു. മുഖ്യധാരാ ‘രാഷ്ട്ര’ത്തില്‍ നിന്നുള്ള ദലിതരുടെ വ്യത്യാസമാണ് അദ്ദേഹം കാണിച്ചത്. ദലിതര്‍ക്ക് വ്യതിരിക്തമായ ഒരു സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അംബേദ്കര്‍ (നാരായണന്‍, 2005). ഐക്യരാഷ്ട്ര രൂപീകരണത്തിനായി ദലിതര്‍ ഇഴുകി ചേരണമെന്നതായിരുന്നു ഗാന്ധിയന്‍ അജണ്ട. ജനതയുടെ എഡിറ്റര്‍ ഭാസ്‌കറാവൂ കഡ്രേക്കറായിരുന്നു.

1920 ജനുവരി 31നാണ് അംബേദ്കര്‍ മൂവ് നായക് എന്ന പത്രം ആരംഭിച്ചത്. കൊല്‍ഹാപൂര്‍ മഹാരാജാവിന്റെ സഹായത്തോടെയായിരുന്നു ഇത്. അംബേദ്കര്‍ ഔദ്യോഗികമായി അതിന്റെ എഡിറ്റര്‍ ആയിരുന്നില്ലെങ്കിലും അദ്ദേഹമായിരുന്നു അതിന്റെ എല്ലാം. മൂവ് നായികിന്റെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പണം നല്‍കാമെന്ന് പറഞ്ഞിട്ട് പോലും കേസരി പത്രം വിസമ്മതിച്ചു. ബാല ഗംഗാതര തിലക് ജീവിച്ചിരിക്കുന്ന കാലത്തായിരുന്നു ഇത് (കീര്‍, 1954). അടിച്ചമര്‍ത്തപ്പെട്ടവരെക്കുറിച്ച് എഴുതുന്നത് തൊട്ടുകൂടായ്മയായി കണ്ടവര്‍ അവരുടെ പത്രത്തെക്കുറിച്ച് പരസ്യം നല്‍കുന്നത് പോലും തൊട്ടുകൂടായ്മയായി കണ്ടു.

അമേരിക്കന്‍ കറുത്തവര്‍ഗക്കാരുടെയും ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും മാധ്യമ ചരിത്രങ്ങള്‍ തമ്മില്‍ നല്ല സാമ്യമുണ്ട്. 1840ല്‍ ല്‍ കറുത്തവര്‍ഗക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ എതിര്‍ത്ത് ദ സണ്‍ പത്രം എഴുതിയ എഡിറ്റോറിയലിനെതിരെ വില്ലിസ് എ. ഹോഡ്ജസ് എന്ന കറുത്തവര്‍ഗക്കാരന്‍ രംഗത്തുവന്നു. എഡിറ്റോറിയലിന് മറുപടി എന്ന നിലയിലാണ് വില്ലിസ് ഇത് എഴുതിയത്. ഇത് നല്‍കാനായി 15 ഡോളറാണ് ആ പത്രം അയാളില്‍ നിന്ന് ഈടാക്കിയത്. മാത്രമല്ല, വില്ലിസ് നല്‍കിയ കുറിപ്പിനെ പരിഷ്‌കരിച്ച പരസ്യം എന്ന രൂപത്തിലായിരുന്നു ഇത് നല്‍കിയത്. ഇതിനെതിരെ വില്ലിസ് പ്രതിഷേധിച്ചു. അപ്പോള്‍ അദ്ദേഹത്തിന് സണ്‍ നല്‍കിയ മറുപടി ഇതായിരുന്നു, ‘ സൂര്യന്‍ ഉദിക്കുന്നത്  വെള്ളക്കാര്‍ക്ക് വേണ്ടിയാണ്, കറുത്തവന് വേണ്ടിയല്ല’. ഇതില്‍ പ്രതിഷേധിച്ച് വില്ലിസ് 1847ല്‍ റാംസ് ഹോണ്‍ എന്ന പത്രം തുടങ്ങി (വില്‍സന്‍ ആന്റ് ഗുത്തീറെസ്, 1985).

സൂര്യന്‍ ഉദിക്കുന്നത്  വെള്ളക്കാര്‍ക്ക് വേണ്ടിയാണ്, കറുത്തവന് വേണ്ടിയല്ല

അംബേദ്കര്‍ കുറച്ചുകാലം അമേരിക്കയില്‍ ജീവിക്കുകയും അവിടെ പഠിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മാധ്യമ മേഖലയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ഹിന്ദു ജാതി സ്പര്‍ദ്ധ പ്രതിഫലിക്കുന്നതാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്നറിയാമായുരുന്ന അംബേദ്കര്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പുതിയൊരു പത്രം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ആ പത്രങ്ങള്‍ക്ക് അംബേദ്കര്‍ നല്‍കിയ പേരുകള്‍ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ വെളിവാക്കുന്നതായിരുന്നു. മൂക നായക്, (ശബ്ദമില്ലാത്തവരുടെ നേതാവ്) ജനത (ജനങ്ങള്‍) , ബഹിഷ്‌കൃത് ഭാരത് (ബഹിഷ്‌കൃത ഭാരതം) എന്നിങ്ങനെയുള്ള പേരുകളെല്ലാം അടിച്ചമര്‍ത്തപ്പെട്ടവരുമായി നേരിട്ട് ബന്ധമുള്ള വാക്കുകളായിരുന്നു.

1927 മാര്‍ച്ചില്‍ മിഹാദിലെ ചൗധര്‍ ടാങ്കിലേക്ക് അംബേദ്കറുടെ നേതൃത്വത്തില്‍ ദലിതര്‍ മാര്‍ച്ച് നടത്തി. ടാങ്കില്‍ നിന്ന് വെള്ളം കുടിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ യാത്ര. ഇതില്‍ പ്രതിഷേധിച്ച് ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുക്കള്‍ നിരായുധരായ പാവപ്പെട്ടവരെ ആക്രമിച്ചു. ഇന്ത്യ മുഴുവനും ഇത് വന്‍ വാര്‍ത്തയായി. മഹാരാഷ്ട്രയില്‍ പത്രങ്ങള്‍ രണ്ട് ചേരികളായി തിരിഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ ധീരമായ നടപടിയായി ഒരു വിഭാഗം അതിനെ കണ്ടു. ചിലര്‍ തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പിച്ച തൊട്ടുകൂടാത്ത ഹിന്ദുക്കളുടെ പ്രവൃത്തിയെ പ്രശംസിച്ചു. ഗ്രാമത്തില്‍ നടന്നത് നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് പറഞ്ഞ് ചിലര്‍ മുതലക്കണ്ണീരൊഴുക്കി.

ആ സമയത്താണ് തങ്ങളുടെ ആശയങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരു മുഖപത്രം വേണമെന്ന ചിന്ത മുമ്പെത്തെക്കാള്‍ ശക്തമായി അംബേദ്കറുടെ മനസിലുണ്ടായത്. 1927 ഏപ്രില്‍ മൂന്നിന് മുംബൈയില്‍ ബഹിഷ്‌കൃത് ഭാരത് എന്ന മറാത്തി ദൈ്വവാരിക അദ്ദേഹം ആരംഭിച്ചു. ഈ പത്രത്തിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്, അദ്ദേഹത്തിന് ഒരു അഭിഭാഷകനായി ചോലി ചെയ്യേണ്ടി വന്നിരുന്നു. കാരണം ജനക്ഷേമത്തിനായി ഒരു പത്രം നടത്തുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയാളുടെ ജീവിതവൃത്തിക്കായി സ്വതന്ത്രമായ ഒരു ജോലികൂടി എല്ലായ്‌പ്പോഴും ഉണ്ടാകണമെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു.

അടുത്ത പേജില്‍ തുടരുന്നു