എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു
എഡിറ്റര്‍
Thursday 27th March 2014 8:37pm

polio

ജെനീവ: ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഒരു പോളിയോ രോഗം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ഡബ്ല്യു.എച്ച്.ഒ ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചത്.

തുടര്‍ച്ചയായി മൂന്ന് വര്‍ഷം പോളിയോ ബാധയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങളെയാണ് പോളിയോ മുക്തമായി പ്രഖ്യാപിക്കുന്നത്. 2012 ഫെബ്രുവരി 24-ന് പോളിയോ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയിരുന്നു.

2011-ല്‍ പശ്ചിമ ബംഗാളിലെ ഹൗറയിലാണ് അവസാനമായി പോളിയോ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് പോളിയോ ബാധ മൂലം ഇന്ത്യയില്‍ പ്രതിവര്‍ഷം 50,000 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. മുന്‍ കാലങ്ങളില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോളിയോ കേസുകളില്‍ പകുതിയും ഇന്ത്യയില്‍ നിന്നായിരുന്നു.

ഇന്ത്യ പോളിയോ വിമുക്തമായെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ ബാധ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Advertisement