എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം: ദുരന്തമുണ്ടായാല്‍ ആര് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി
എഡിറ്റര്‍
Friday 3rd August 2012 12:08am

ചെന്നൈ: കൂടംകുളം ആണവ നിലയത്തില്‍ ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാല്‍ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമാക്കണമെന്ന് ആണവോര്‍ജ വകുപ്പിനോടു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.

നിലയത്തിന്റെ ഏതെങ്കിലും ഭാഗം അപകടത്തിലോ മറ്റോ തകര്‍ന്നാല്‍ അവ പുനര്‍നിര്‍മിക്കാനുള്ള ബാധ്യത നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ആവവോര്‍ജ വകുപ്പിനാണ്. റഷ്യയുടെ സഹകരണത്തോടെ സ്ഥാപിക്കുന്ന നിലയത്തിന്റെ പുനര്‍നിര്‍മാണം തങ്ങളുടെ ബാധ്യതയായിരിക്കില്ലെന്ന് റഷ്യന്‍ അധികൃതര്‍ തുടക്കത്തിലേ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരാണ് ആണവോര്‍ജ മന്ത്രികൂടിയായ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Ads By Google

അപകടം നടന്നാല്‍ ഒരു ബാധ്യതയും റഷ്യക്കുണ്ടായിരിക്കില്ലെന്ന നിലപാടിനെ പ്രധാനമന്ത്രി തന്നെ എതിര്‍ക്കുന്നത് പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നുറപ്പാണ്. റഷ്യക്ക് അത്തരം ഇളവ് അനുവദിച്ചാല്‍ അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള പദ്ധതികളില്‍ അവരും ഇളവ് ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ റഷ്യയുമായുണ്ടാക്കിയ അന്താരാഷ്ട്ര കരാറില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് മറ്റുരാജ്യങ്ങളുമായുള്ള കരാര്‍ എന്നതിനാല്‍ ഈ ആശങ്കക്ക് ഇടമില്ലെന്നാണ് ആണവോര്‍ജ വകുപ്പിന്റെ മറുപടി.

എന്നാല്‍, ഈ മറുപടിയില്‍ തൃപ്തനാകാത്ത പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തോടും നിയമമന്ത്രാലയത്തോടും ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

കൂടംകുളത്തെ ഒന്നും രണ്ടും പ്ലാന്റുകള്‍ സ്ഥാപിക്കാനായി 2008 ഡിസംബറില്‍ റഷ്യയുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യയില്‍ ആണവ ബാധ്യതാ നിയമം നിലവില്‍ വന്നിരുന്നില്ല. അതുകൊണ്ട് ഓപ്പറേറ്റര്‍ എന്ന നിലക്ക് അപകടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യക്കായി ആണവ ബാധ്യതാ ബില്ലിന് ശേഷമാണ് കരാറിലെത്തിയത്. അതിനാല്‍ ഈ പ്ലാന്റുകളുടെ ബാധ്യത പൂര്‍ണമായി ഏറ്റെടുക്കാനാകില്ലെന്ന നിലപാടെടുക്കാവുന്നതാണ്. ഈ നിലപാടാണ് പ്രധാനമന്ത്രി ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനോട് റഷ്യ എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്.

Advertisement