എഡിറ്റര്‍
എഡിറ്റര്‍
വിദേശസഞ്ചാരികള്‍ക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്, ഇന്ത്യയില്‍ വന്നാല്‍ മലേറിയ പിടിപെടാനിടയുണ്ട്
എഡിറ്റര്‍
Friday 11th May 2012 7:17am

ന്യൂദല്‍ഹി: വേനലവധി ഇന്ത്യയില്‍ ആഘോഷിക്കാന്‍ പദ്ധതിയിടുന്ന വിദേശികള്‍ക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ മലേറിയ ഭീഷണിയുണ്ടെന്നാണ് ലോകാരോഗ്യസംഘടന വിദേശവിനോദസഞ്ചാരികള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.  സംഘടനയുടെ ഇന്റര്‍നാഷണല്‍ ‘ട്രാവല്‍ ആന്റ് ഹെല്‍ത്ത് ബുള്ളറ്റിന്‍ 2012’ലാണ് മലേറിയ ഭീതിയെക്കുറിച്ച് പരാമര്‍ശിച്ചത്.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലും ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മുംബൈ, നാഗ്പൂര്‍, നാസിക്, പുനെ, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും സഞ്ചരിക്കുന്നവര്‍ക്ക് മലേറിയ രോഗബാധയുണ്ടാവാനിടയുണ്ടെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയ അറിയിപ്പ്.

ആഗോളആരോഗ്യ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ 40-50% മലേറിയയ്ക്കും കാരണം മാരകമായ പി ഫാള്‍സിപറം ആണ്. വര്‍ഷം 18,000 മരണം ഇക്കാരണംകൊണ്ടുണ്ടാവുന്നുണ്ട്.

അതേസമയം, ഹിമാചല്‍പ്രദേശ്, ജമ്മു  കാശ്മീര്‍, സിക്കിം എന്നിവിടങ്ങളില്‍ യാതൊരു രോഗഭീഷണിയും നിലനില്‍ക്കുന്നില്ലെന്നു കുറിപ്പില്‍ പറയുന്നുണ്ട്.

ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയെ മോശമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Advertisement