എഡിറ്റര്‍
എഡിറ്റര്‍
ആരാണ് കേണല്‍ പുരോഹിത്
എഡിറ്റര്‍
Tuesday 22nd August 2017 1:18pm

9 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മാലേഗാവ് കേസിലെ പ്രതി ലഫ്റ്റനന്റ് കേണല്‍ പുരോഹിതിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. സാധ്വി പ്രഗ്യാസിങ് ഠാക്കൂറടക്കമുള്ളവരുടെ കൂടെ കേസിലെ മുഖ്യപ്രതിയായിരുന്നു കേണല്‍ പുരോഹിത്. ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പുരോഹിതിനെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ മുംബൈ ഭീകരാക്രമണത്തിനിടെ ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെട്ടതോടെ അന്വേഷണം അവതാളത്തിലാകുകായിരുന്നു. കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ സംഘപരിവാറുമായും തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതുമായും ബന്ധമുള്ളവരായിരുന്നു.

മാലേഗാവ് സ്‌ഫോടനത്തിലെ കേണല്‍ പുരോഹിതിന്റെ പങ്ക്

2008 സെപ്റ്റംബര്‍ 29ന് മാലേഗാവിലെ ഷക്കീല്‍ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പരിസരത്താണ് ബോംബ് പൊട്ടിയത്. എല്‍.എം.എല്‍ ഫ്രീഡം മോട്ടോര്‍ബൈക്കില്‍ ഒളിപ്പിച്ചാണ് ബോംബ് സ്ഥാപിച്ചിരുന്നത്. പ്രാരംഭ അന്വേഷണത്തിന് ശേഷം മഹാരാഷ്ട്ര എ.ടി.എസ് പ്രഗ്യ, പുരോഹിത്, റിട്ടയേര്‍ഡ് മേജര്‍ രമേഷ് ഉപാധ്യായ എന്നിവരെ അറസ്റ്റ് ചെയ്തു. ഇത്തരമൊരു കേസില്‍ സര്‍വീസിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് പുരോഹിത്.

2009ല്‍ മഹാരാഷ്ട്ര എ.ടി.എസും 2016ല്‍ എന്‍.ഐ.എയും പുരോഹിതിനെതിരെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചിരുന്നു. സൈന്യത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത ആര്‍.എഡി.എക്‌സ് ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച രമേഷ് ഉപാധ്യായക്ക് പുരോഹിത് അയച്ച സന്ദേശങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അഭിനവ് ഭാരതില്‍ നുഴഞ്ഞു കയറി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് പുരോഹിത് പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പുരോഹിതിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്ന മൊഴി.

പുരോഹിത് അഭിനവ് ഭാരതിന് ഫണ്ട് തരപ്പെടുത്തി നല്‍കിയെന്നും പരിശീലനം നല്‍കിയെന്നും കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഹിന്ദു ഗവണ്‍മെന്റ് (ആര്യാവര്‍ത്) രൂപീകരിക്കാനും പ്രത്യേക ഭരണഘടന രൂപീകരിക്കുന്നതിനും പുരോഹിത് ആശയരൂപീകരണം നടത്തിയതായും എന്‍.ഐ.എ ചാര്‍ജ്ഷീറ്റില്‍ പറഞ്ഞിരുന്നു. തങ്ങളുടെ തങ്ങളുടെ ശത്രുക്കളെ വകവരുത്താന്‍ ഫരീദബാദില്‍ വെച്ച് പുരോഹിത് ഗൂഢാലോചന നടത്തിയിരുന്നുവെന്നും ചാര്‍ജ്ഷീറ്റില്‍ പറയുന്നു.

Advertisement