മനുഷ്യര്‍ വെളുത്തിട്ടും കറുത്തിട്ടും ഇരുനിറത്തിട്ടും ഉണ്ടാകും. എന്നാല്‍ വെളുത്ത നിറമുള്ള പുരുഷന്‍മാര്‍ വെളുത്ത സ്ത്രീകളെ വിവാഹം കഴിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

18 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള 600 പേരെ വെച്ച് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റാണ് സര്‍വേ നടത്തിയത്.

Subscribe Us:

വെളുത്ത നിറമുള്ള പുരുഷന്‍മാര്‍ക്ക് വെളുത്ത സ്ത്രീകളെയാണ് കൂടുതലിഷ്ടമെന്നും വെളുത്ത സ്ത്രീകള്‍ക്ക് ഇരുനിറമുള്ള പുരുഷന്‍മാരെ ആണ് ഇഷ്ടമെന്നുമാണ് പഠനത്തില്‍ പറയുന്നത്..

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വെളുത്ത നിറമുള്ള പുരുഷന്‍മാര്‍ അധികവും വിവാഹം കഴിച്ചിരിക്കുന്നത് വെളുത്ത നിറമുള്ള സ്ത്രീകളെയാണെന്നാണ്. എന്നാല്‍ വെളുത്ത നിറമുള്ള സത്രീകള്‍ക്ക് അതേ നിറമുള്ള പുരുഷനെ തന്നെ വേണമെന്ന് ആഗ്രഹമില്ല. അവര്‍ കുറച്ചു കൂടി ഇഷ്ടപ്പെടുന്നത് ഇരുനിറക്കാരെയാണ്.

എന്നാല്‍ നിറത്തിനേക്കാളും ഭംഗിയേക്കാളും ഉപരിയായി സ്വത്തും സമ്പാദ്യവും കൂടി നോക്കിയാണ് സ്ത്രീകള്‍ വിവാഹത്തിനു തയ്യാറാവുകയെന്നും സര്‍വ്വേയില്‍ മനസ്സിലായി. സര്‍ക്കാരിന്റെ വിവാഹരേഖകള്‍ പരിശോധിച്ചതിലും ഇക്കാര്യം വ്യക്തമാണ്.

ഒരേ സാമ്പത്തിക സ്ഥിതിയും സമൂഹത്തില്‍ സ്ഥാനവും ഉള്ളവര്‍ തമ്മിലാണ് വിവാങ്ങള്‍ നടന്നിട്ടുള്ളത്. എന്നാല്‍ പ്രണയവിവാഹങ്ങളില്‍ ഇതിന് മാറ്റം വരുന്നതായും പഠനത്തില്‍ പറയുന്നു. പ്രണയവിവാഹത്തില്‍ സ്ത്രീയുടേയോ പുരുഷന്റേയോ സാമ്പത്തിക സ്ഥിതിയോ സമൂഹത്തില്‍ കുടുംബത്തിനുള്ള സ്ഥാനവും ഒന്നും ഒരുപോലെ ആയിരിക്കണമെന്നില്ല. അതുമാത്രമല്ല മുഖസൗന്ദര്യവും പുരുഷന്‍ സ്ത്രീയേയും സ്ത്രീ പുരുഷനേയും തിരഞ്ഞെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

Malayalam News

Kerala News In English