എഡിറ്റര്‍
എഡിറ്റര്‍
ട്രംപിന്റെ മുസ്‌ലിം വിലക്ക്; വൈറ്റ് ഹൗസ് ഉദ്യോഗസ്ഥ രാജിവെച്ചു
എഡിറ്റര്‍
Sunday 26th February 2017 3:23pm

വാഷിങ്ടണ്‍:  മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് യു.എസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥ റുമാന അഹ്മദ് പദവി രാജിവെച്ചു. ബംഗ്ലാദേശ് വംശജയായ റുമാന ഒബാമ സര്‍ക്കാരിന് കീഴിലാണ് വൈറ്റ്ഹൗസില്‍ നിയമിക്കപ്പെട്ടിരുന്നത്.

ഇസ്‌ലാമിനെ കുറിച്ചും അമേരിക്കന്‍ മുസ്‌ലിംങ്ങളെ കുറിച്ചും ട്രംപ് ഭരണകൂടത്തിന് മനസിലാക്കി കൊടുക്കണമെന്ന് വിചാരിച്ചിരുന്നു. പക്ഷെ യാത്രാ നിരോധനം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരില്‍ തുടരാനാവില്ലെന്ന് മനസിലായി.


Read more: ഭീഷണി; കുനാന്‍പോഷ്‌പോര സംഭവത്തെ കുറിച്ചുള്ള പരിപാടി അംബേദ്ക്കര്‍ സര്‍വകലാശാല മാറ്റിവെച്ചു


തന്നെയും തന്റെ സമൂഹത്തെയും ഭീഷണിയായിട്ടാണ് ട്രംപ് ഭരണകൂടം കാണുന്നത്. താനൊരു ഹിജാബ് ധരിക്കുന്ന മുസ്‌ലിം വനിതയാണെന്നും ഒബാമ സര്‍ക്കാരിന് കീഴില്‍ അംഗീകാരം ലഭിച്ചിരുന്നതായും റുമാന ദ അറ്റ്‌ലാന്റിക്കില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

1978ല്‍ ബംഗ്ലാദേശില്‍ നിന്നും യു.എസിലേക്ക് കുടിയേറിയവരാണ് റുമാനയുടെ കുടുംബം. 2011ല്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് റുമാന വൈറ്റ്ഹൗസില്‍ ജോലി ആരംഭിച്ചത്.

Advertisement