എഡിറ്റര്‍
എഡിറ്റര്‍
ട്രംപിനെ വിമര്‍ശിച്ച മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്; പ്രതിഷേധവുമായി മാധ്യമങ്ങള്‍
എഡിറ്റര്‍
Saturday 25th February 2017 2:07pm

 

വാഷിംഗ്ടണ്‍: പ്രധാന മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സി.എന്‍.എന്‍, ബി.ബി.സി, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങള്‍ക്കാണ് സര്‍ക്കാര്‍ വൈറ്റ് ഹൗസിലെ മീഡിയ ബ്രീഫിങ്ങില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.


Also read പരാജയത്തിനും വിജയത്തിനും ഇടയില്‍ ഇന്ത്യക്ക് 440 റണ്‍സ്; രണ്ടാമിന്നിങ്‌സിലും ഇന്ത്യക്ക് ബാറ്റിംങ് തകര്‍ച്ച 


 

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് സെക്രട്ടറി സീന്‍ സ്പൈസര്‍ വെള്ളിയാഴ്ച്ച നടന്ന വാര്‍ത്താ സമ്മേളനത്തിനു
മുന്നോടിയായാണ് തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങള്‍ മാത്രം വൈറ്റ് ഹൗസിനുള്ളില്‍ പ്രവേശിച്ചാല്‍ മതിയെന്ന് പറഞ്ഞിരുന്നത്.

നുണ പ്രചരണം നടത്തുന്ന മാധ്യമങ്ങള്‍ എന്ന പേരില്‍ കഴിഞ്ഞയാഴ്ച ട്രംപ് ട്വീറ്റ് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയാണ് വൈറ്റ് ഹൗസിന്റെ നടപടി. പ്രസിഡന്റിന്റെ കുടിയേറ്റ വിരുദ്ധ നിലപാടിനെതിരെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് പ്രസിഡന്റിനെ മാധ്യമങ്ങള്‍ക്കെതിരെ തിരിയാന്‍ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രംപിന്റെ നിലപാടുകളെ വിമര്‍ശിച്ച ചാനലുകളെയും പത്രങ്ങളേയുമെല്ലാം വ്യാജവാര്‍ത്ത നല്‍കുന്ന ചാനലുകളും പത്രങ്ങളുമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ വിശേഷിപ്പിച്ചിരുന്നത്. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കെതിരെ രാജ്യത്ത നടന്ന പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ നടപടി നേരത്തെ വിമര്‍ശനവിധേയമായിരുന്നു. പ്രസിഡന്റിന്റെ നടപടിക്കെതിരെ മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ചരിത്രത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും അധികാരത്തില്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊന്നും ഇതുപോലൊരു അവകാശലംഘനം ഉണ്ടായിട്ടില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡീന്‍ ബാക്വറ്റ് പ്രതികരിച്ചു.

Advertisement