ന്യൂദല്‍ഹി: പ്രമുഖ ഗൃഹോപകരണ നിര്‍മ്മാതാക്കളായ വേള്‍പൂള്‍ പുതിയ 160 മോഡലുകള്‍ പുറത്തിറക്കി. ആറ് ഇനങ്ങളിലായാണ് വേള്‍പൂള്‍ 160 മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

10,000 രൂപ മുതല്‍ ഒരു ലക്ഷം വരെ വിലയുള്ള റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയവയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ വിപണിയില്‍ ഒന്നര വര്‍ഷം കൊണ്ട് ഒന്നാമതെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഗൃഹോപകരണ വിപണിയില്‍ ഒന്നാം സ്ഥാനം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വേള്‍പൂളിന്റെ ഈ നീക്കം. ഇന്ത്യന്‍ വിപണിയില്‍ 18% ന്റെ വിഹിതമാണ് ഇപ്പോള്‍ വേള്‍പൂളിനുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇത് 25% ആയി ഉയര്‍ത്താനാണ് കമ്പനിയുടെ തീരുമാനം.

ഇതിന്റെ ഭാഗമായി തങ്ങളുടെ നിലവിലുള്ള മൂന്ന് നിര്‍മ്മാണ യൂണിറ്റുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഈ വര്‍ഷം 200 കോടി രൂപയാണ് കമ്പനി ചെലവഴിക്കുന്നത്.

35,000 കോടിയുടെ ഗൃഹോപകരണ വിപണനമാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ നടക്കുന്നത്.

Malayalam news

Kerala news in English