അപൂര്‍വ്വമായ ഒരു ദൃശ്യത്തിനാണ് ഇന്നലെ സഹാറ ഇന്ത്യ സ്‌പോര്‍ട്‌സ് അവാര്‍ഡ് വേദി സാക്ഷ്യമായത്. ബോളിവുഡ് സുപ്പര്‍ താരം ഷാരൂഖ് ഖാനും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഒരുമിച്ച് നൃത്തം വെക്കുന്ന ദൃശ്യം സ്റ്റാര്‍ പ്ലസ് ടി.വിയാണ് സംപ്രേഷണം ചെയ്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മറ്റ് അംഗങ്ങളും ഒപ്പം നൃത്തച്ചുവട് വെച്ചു. കൂടെ സാനിയ മിര്‍സയും ഭര്‍ത്താവ് ഷുഹൈബ് മാലിക്കുമുണ്ടായിരുന്നു.