എഡിറ്റര്‍
എഡിറ്റര്‍
‘അളിയാ അളിയാ അളിയനെന്താ ഉദ്ദേശിച്ചേ!’; കളിക്കിടെ ജഡേജ പറഞ്ഞ ഹിന്ദി അസഭ്യത്തിന്റെ അര്‍ത്ഥം അറിയാന്‍ ജഡേജയെ വിടാതെ പിന്തുടര്‍ന്ന് ഓസീസ് വിക്കറ്റ് കീപ്പര്‍, വീഡിയോ 
എഡിറ്റര്‍
Tuesday 28th March 2017 9:26pm

ധര്‍മ്മശാല: സ്ലെഡ്ജിംഗിന്റെ കാര്യത്തില്‍ ഓസീസ് താരങ്ങളെ വെല്ലാന്‍ വെറെ ആളില്ല. എന്നാല്‍ ധര്‍മ്മശാലയിലെ ടെസ്റ്റിനെ തെറിയ്ക്കുത്തരം മുറിപ്പത്തല്‍ എന്ന തരത്തില്‍ എങ്ങനെ ഓസീസ് താരങ്ങള്‍ക്ക് മറുപടി കൊടുക്കാമെന്ന് സര്‍ ജഡേജ പഠിപ്പിച്ചു തന്നു.

ഓസീസ് താരം മാത്യൂ വേഡിനായിരുന്നു ജഡേജ ചുട്ടമറുപടി നല്‍കി വായടപ്പിച്ചത്. എന്നാല്‍ തമാശ അതൊന്നുമല്ല, ജഡേജ പറഞ്ഞതിന്റെ അര്‍ത്ഥമെന്തെന്ന് പാവം വേഡിനു മനസ്സിലായില്ല.

വിളിച്ച തെറിയുടെ അര്‍ത്ഥം എന്താണെന്ന് നിഷ്‌കളങ്കനായ വേഡ് ജഡേജയോട് തന്നെ ചോദിച്ചു. വേഡിന്റെ സംശയത്തിന് എങ്ങനെ മറുപടി നല്‍കണമെന്ന് അറിയാതെ സര്‍ ജഡേജ പരുങ്ങി പോയെന്നതാണ് വാസ്തവം.

ആദ്യം വേറെ ആരോടെങ്കിലും പോയി ചോദിക്കെന്നൊക്കെ ജഡേജ പറഞ്ഞു നോക്കിയെങ്കിലും വേഡ് വിടാന്‍ കൂട്ടാക്കിയില്ല. താങ്കള്‍ ഹലോ എന്നാണോ ഉദ്ദേശിച്ചതെന്നായി ഓസീസ് താരത്തിന്റെ അടുത്ത ചോദ്യം. ഒടുവില്‍ ഞാനൊന്നും പറഞ്ഞില്ലേയ് എന്നു പറഞ്ഞ് ജഡേജ തലയൂരുകയായിരുന്നു.


Also Read: ഗ്രേറ്റ് ഫാദറിലെ രംഗം ലീക്കായതിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിച്ച് മമ്മൂട്ടിയുടെ മറുപടി, വീഡിയോ കാണാം


ജഡേജ ബാറ്റ് ചെയ്തു കൊണ്ടിരിക്കെയായിരുന്നു ഓസീസ് കീപ്പറുമായി കയര്‍ത്തതും അസഭ്യ പ്രയോഗം നടത്തിയതും. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം, എട്ടു വിക്കറ്റ് നഷ്ടത്തില്‍ നാലാം ടെസ്റ്റും പരമ്പരയും ഇന്ത്യ കരസ്ഥമാക്കിയിരുന്നു.

Advertisement