Categories

വി­ധി അ­സി­നോ­ട് ചെ­യ്­തത്

കൊളംബോ: എ­ന്നാലും വി­ധി ­അസി­നോ­ട് ഇ­ങ്ങ­നെ ചെ­യ്യേ­ണ്ടി­യി­രു­ന്നില്ല. സംഭ­വം ന­ട­ക്കുന്ന­ത് അ­ങ്ങ് കൊ­ളം­ബോ­യി­ലാണ്. ക­ഴി­ഞ്ഞ മൂ­ന്നു ആ­ഴ്­ച­യാ­യി അ­സിനും സല്‍­മാ­നും ത­കൃ­തി­യാ­യി ത­ങ്ങ­ള­ുടെ റെ­ഡി എ­ന്ന സി­നി­മ­യു­ടെ ചി­ത്രീ­ക­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു ശ്രീ­ല­ങ്ക­യില്‍ ചു­റ്റി­തി­രി­യു­ക­യാ­ണ്. ആ സ­മ­യ­ത്താ­ണ് ഇ­ന്ത്യന്‍ ക്രിക്ക­റ്റ് ടീം ശ്രീ­ല­ങ്ക­യു­മാ­യുള്ള ടെ­സ്­റ്റ് സീ­രീ­സി­ന് അ­വി­ടെ­യെ­ത്തി­യ­ത്.

ന­വ­വ­രന്‍ ധോ­ണിയും വ­ധു സാ­ക്ഷിയും അ­സിന്‍ താ­മ­സി­ക്കു­ന്ന അ­തേ ഫൈ­വ്­ സ്റ്റാര്‍ ഹോ­ട്ട­ലി­ലാ­ണ് താ­മസം. അ­ത് അ­റി­യു­ന്ന­തു­കൊ­ണ്ടു ത­ന്നെ അവ­രെ കാ­ണാ­തെ ത­ടി­ത­പ്പു­ക­യാ­യി­രു­ന്നു അ­സിന്‍. വൈ­കി­യാ­ണ് എല്ലാ­ദി­വ­സവും റൂ­മില്‍ അ­സിന്‍ തി­രി­ച്ചെ­ത്തി­യി­രു­ന്നത്. അതു­പോ­ലെ അതിരാ­വി­ലെ ഷൂ­ട്ടി­നാ­യി പോ­വു­കയും ചെ­യ്യും.

എ­ന്നാല്‍ ഒ­രു ദിവ­സം ധോ­ണി­യു­ടെ ഭാ­ര്യ സാ­ക്ഷി അ­സി­നു മു­ന്നില്‍ വ­ന്നു­പ്പെ­ട്ടു, ശേ­ഷം ധോ­ണി­യും. ഇ­രു­വര്‍ക്കും ന­ല്ലൊ­രു ദാ­മ്പത്യം നേര്‍­ന്നു­കൊ­ണ്ട് നേ­രം വൈ­കി­യെ­ന്നു പറഞ്ഞ് അ­സിന്‍ അ­വി­ടു­ന്ന് ത­ടി­യൂരി. എ­ന്നാല്‍ ഇവ­രെ ക­ണ്ട­തി­ന്റെ ച­മ്മല്‍ അ­സി­ന്റെ മു­ഖ­ത്തു­ണ്ടാ­യി­രു­ന്നു­വ­ത്രെ. എ­ന്നാല്‍ എന്നും മി­ടു­ക്ക­നാ­യി­രുന്ന ധോ­ണി അസി­നോ­ട് വള­രെ സാ­ധാ­രണ പോ­ലെ സം­സാ­രിച്ചു. ഓ ഞ­ങ്ങള്‍ ഇവ­ളെ എ­ന്നേ മറ­ന്നു എ­ന്ന ഭാ­വ­ത്തില്‍ സാക്ഷിയും അ­സി­നെ നോ­ക്കി ചി­രി­ച്ചു­വ­ത്രെ.

ധോ­ണി വി­വാ­ഹി­ത­നാ­യ­തോ­ടെ ഹൃദ­യം ത­കര്‍­ന്ന­വ­രില്‍ ഒ­രാ­ളാ­ണ് അ­സിന്‍. ഇ­രു­വ­രു­ടെയും പേ­രു­കള്‍ പ­ലത­വ­ണ മാ­ധ്യ­മ­ങ്ങള്‍ ആ­ഘോ­ഷി­ച്ച­താണ്. ചി­ല പ­ര­സ്യ­ങ്ങ­ളില്‍ അസി­നും ധോ­ണിയും ഒ­ന്നി­ച്ച­ഭി­ന­യി­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.