എഡിറ്റര്‍
എഡിറ്റര്‍
കരീനയുടെ കാല്‍ കഴുകി അമിതാഭ്
എഡിറ്റര്‍
Thursday 28th February 2013 2:37pm

സത്യാഗ്രഹ എന്ന സിനിമാ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് അമിതാഭ്. തന്റെ ഷൂട്ടിങ് ലൊക്കേഷന്‍ വിശേഷങ്ങളെല്ലാം ബിഗ് ബി തന്റെ ബ്ലോഗില്‍ എഴുതുന്നുണ്ട്.

Ads By Google

അത്തരത്തിലുള്ള ഒരു പോസ്റ്റില്‍ സത്യാഗ്രഹയിലെ നായികയായ കരീന കപൂറിനെക്കുറിച്ചും ബിഗ് ബി പറയുന്നു..ഏറെ നാള്‍ മുന്‍പുള്ള തന്റെ ഓര്‍മയാണ് ബിഗ് ബി പങ്കുവെച്ചത്.

പുക്കാര്‍ എന്ന ചിത്രത്തില്‍ കരീനയുടെ അച്ഛന്‍ രണ്‍ധീര്‍ കപൂറുമൊന്നിച്ച് അഭിനയിക്കുന്ന അവസരത്തില്‍ കരീനയുടെ കാല്‍ താന്‍ കഴുകിക്കൊടുത്തിരുന്നതായാണ് അമിതാഭ് പറയുന്നത്.

ഷൂട്ടിങ് സെറ്റിലേക്ക് രണ്‍ധീര്‍ കരീനയേയും കൊണ്ടുവരാറുണ്ടായിരുന്നു. ഞാനും രണ്‍ധീര്‍ കപൂറുമായുള്ള ഒരു സംഘട്ടനരംഗമായിരുന്നു അന്ന് ചിത്രീകരിച്ചിരുന്നത്.

ഇത് കണ്ട് നിന്ന കുഞ്ഞു കരീന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്ന് രണ്‍ധീരിനെ എന്നില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. കരഞ്ഞുകൊണ്ടിരുന്ന കരീന എന്നെ തുറിച്ചുനോക്കി. അന്ന് അവള്‍ ഏറെ വിഷമത്തിലായിരുന്നു. ആരാണ് എന്റെ അച്ഛനെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് എന്നായിരിക്കാം അവളുടെ സംശയം.

പിന്നീട് കരീനയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ഏറെ സമയം എടുക്കേണ്ടി വന്നു. വിഷമത്തോടെയാണെങ്കിലും എല്ലാം അവള്‍ കേട്ടു.

മണ്ണിലൂടെ ഓടിവന്നതിനാല്‍ തന്നെ അവളുടെ കാലില്‍ നിറയെ പൊടി പറ്റിയിരുന്നു. അവളെ സാവധാനത്തില്‍ അനുനയിപ്പിച്ച ശേഷം ഞാന്‍ തന്നെ കുറച്ച് വെള്ളം വരുത്തിച്ച് അവളുടെ കുഞ്ഞുകാലുകള്‍ കഴുകി വൃത്തിയാക്കി.

വര്‍ഷം ഏറെ കഴിഞ്ഞിട്ടും കരീന ഇന്നും ആ സംഭവം ഓര്‍ക്കുന്നുണ്ടെന്നാണ് ഏറെ രസകരം- ബിഗ് ബി പറയുന്നു.

Advertisement