Categories
chemmannur

നാളെ മുതല്‍ ചില ഫോണുകളിലെ വാട്‌സ്ആപ്പുകള്‍ പ്രവര്‍ത്തന രഹിതമാകും

whtsp


നേരത്തെ ബ്ലാക്ക്‌ബെറി ഒ.എസ്, ബ്ലാക്ക്‌ബെറി 10, നോക്കിയ  S40, നോക്കിയ സിമ്പിയന്‍ S60 കളില്‍ നിന്നുള്ള വാട്‌സ്ആപ്പ് സേവനങ്ങള്‍ നിലയ്ക്കുമെന്നു അറിയിച്ചിരുന്നെങ്കിലും ആറുമാസ കാലാവധിനീട്ടി നല്‍കുകയായിരുന്നു.

പുതുവര്‍ഷം മുതല്‍ ചിലഫോണുകളില്‍ തങ്ങളുടെ സേവനം ലഭ്യമാകില്ലെന്ന് വാട്‌സ്ആപ്പ്. തങ്ങളുടെ  ഔദ്യോഗിക ബ്ലോഗിലൂടെയാണ് വാട്‌സ് ആപ്പ് വാര്‍ത്ത പുറത്തുവിട്ടത്. ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ്  2.2, വിന്‍ഡോസ് 7, ആപ്പിള്‍ ഐഫോണ്‍ 3GS, iOS6 തുടങ്ങിയ ഫോണുകളില്‍ നിന്നാകും  നാളെ മുതല്‍ വാട്‌സ്ആപ്പുകള്‍ നിശ്ചലമാകുക.


Also read സന്തോഷ് ട്രോഫിയെ വരവേല്‍ക്കാന്‍ കോഴിക്കോട് അണിഞ്ഞൊരുങ്ങി


നേരത്തെ ബ്ലാക്ക്‌ബെറി ഒ.എസ്, ബ്ലാക്ക്‌ബെറി 10, നോക്കിയ  S40, നോക്കിയ സിമ്പിയന്‍ S60 കളില്‍ നിന്നുള്ള വാട്‌സ്ആപ്പ് സേവനങ്ങള്‍ നിലയ്ക്കുമെന്നു അറിയിച്ചിരുന്നെങ്കിലും ആറുമാസ കാലാവധിനീട്ടി നല്‍കുകയായിരുന്നു. 2017 ജൂണ്‍30 വരെയാകും ഇവ പ്രവര്‍ത്തിക്കുകയെന്നും

വാട്‌സ്ആപ്പ് ബ്ലോഗ് വ്യക്തമാക്കുന്നു. നോക്കിയ ഫോണുകളുടെ മുഖമുദ്രയായിരുന്ന സിമ്പിയന്‍ ഒ.എസാണ് ജൂണില്‍ പ്രവര്‍ത്തന രഹിതമാകുന്ന ഒ.എസുകളിലെ പ്രമുഖന്‍. നോക്കിയയുടെ  ആദ്യ സ്മാര്‍ട്ട് ഫോണിലും N8 വിഭാഗങ്ങളിലും സിമ്പിയന്‍ ഒ.എസ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. സിമ്പിയന്‍ ഒ.എസ് ഉപയോഗിച്ച് നോക്കിയ പുതിയ ഫോണുകള്‍ പുറത്തിറക്കുന്നില്ലെങ്കിലും നോക്കിയയുടെ  E6, 5233, C5 03, ASHA 306, E 52 തുടങ്ങിയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്.

Tagged with: