എഡിറ്റര്‍
എഡിറ്റര്‍
ഇത് കലക്കി!സ്റ്റാറ്റസില്‍ ഇനി ഫോട്ടോയും വീഡിയോയും ; വാട്‌സ്അപ്പിന്റെ പുതിയ സ്റ്റാറ്റസ് അപ്പ്‌ഡേഷന്‍ തരംഗമാകുന്നു
എഡിറ്റര്‍
Friday 24th February 2017 1:07pm


സുക്കര്‍ബര്‍ഗ് അണ്ണന്‍ ഫെയ്‌സ്ബുക്കില്‍ ‘മഴ’ പെയ്യിച്ചപ്പോള്‍ സമൂഹ്യജീവികളെല്ലാം ആശ്ചര്യത്തോടേയും അത്ഭുതത്തോടേയുമായിരുന്നു പുതിയ ഫീച്ചറിനെ വരവേറ്റത്. എന്നാലിതാ പുതിയ ഫീച്ചറുമായി ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് സുക്കര്‍ബര്‍ഗും സംഘവും.

ഇത്തവണ പരീക്ഷണം നടത്തിയിരിക്കുന്നത് ഫെയ്‌സ്ബുക്കിലല്ല, വാട്‌സ്ആപ്പിലാണെന്ന് മാത്രം. വാട്‌സ്ആപ്പിന്റെ ‘സ്റ്റാറ്റസ്’ ഫീച്ചറാണ് അപ്പ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ചെറുവീഡിയോകളും ഫോട്ടോകളും ഇനിമുതല്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കാം.

നേരത്തെ യൂറോപ്പില്‍ മാത്രം അവതരിപ്പിച്ചിരുന്ന ഫീച്ചര്‍ കമ്പനി ഇപ്പോള്‍ ഇന്ത്യയുള്‍പ്പടെയുള്ള ലോക രാഷ്ട്രങ്ങളിലേക്ക് കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കും ഇനിമുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്ട്‌സ്ആപ്പിന്റെ എട്ടാം പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 24 നാണ് വാട്‌സ്ആപ്പിന്റെ വാര്‍ഷിക ദിനം.


Also Read: സ്ത്രീ കേന്ദ്രീകൃത ചിത്രമെന്ന് പറഞ്ഞ് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു


ആഘോഷദിനത്തില്‍ തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സി.ഇ.ഒയും കോ-ഫൗണ്ടറുമായ യാന്‍ കോം പറയുന്നു. ഇന്നുമുതല്‍ എല്ലാവര്‍ക്കും വീഡിയോകളും ചിത്രങ്ങളും ജിഫ് ഇമേജുകളും സ്റ്റാറ്റസിലൂടെ പങ്ക് വയ്ക്കാം.

എന്നാല്‍ പുതിയ ഫീച്ചറിന്റെ സ്വകാര്യതയെക്കുറിച്ച് ഭീതി വേണ്ടെന്നും കമ്പനി പറയുന്നു. ചാറ്റും കോളും പോലെ തന്നെ പുതിയ ഫീച്ചറും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്പ്ഷനാണെന്ന് കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്.

Advertisement