എഡിറ്റര്‍
എഡിറ്റര്‍
നിരാശരാകരുത് നിങ്ങളുടെ വാട്‌സ്അപ്പ് സ്റ്റാറ്റസ് തിരികെ വരും; വാട്‌സ്അപ്പില്‍ ടെക്സ്റ്റ് സ്റ്റാറ്റസ് വീണ്ടും ചേര്‍ക്കുന്നു
എഡിറ്റര്‍
Saturday 25th February 2017 4:18pm

ആവേശത്തോടെ കയറിയങ്ങ് അപ്പ്‌ഡേറ്റ് ചെയ്തു, പിന്നാലെ നിരാശരായി താടിയ്ക്ക് കൈയ്യും കൊടുത്തു ഇരുന്നു. ഇതായിരുന്നു കഴിഞ്ഞ ദിവസം വാട്‌സ്അപ്പ് ഉപഭോക്താക്കളുടെ അവസ്ഥ. വാട്‌സ്അപ്പിന്റെ സ്റ്റാറ്റസ് ഫീച്ചര്‍ അപ്പ്‌ഡേറ്റ് ചെയ്തവരെല്ലാം ഇനി മുതല്‍ ടെക്സ്റ്റ് സ്റ്റാറ്റസില്ലെന്ന് അറിഞ്ഞതോടെ നിരാശരായി.

പുതിയ അപ്പ്‌ഡേഷന്‍ പ്രകാരം സ്റ്റാറ്റസായി ഇനി മുതല്‍ ചെറുവീഡിയോയും ചിത്രങ്ങളുമായിരിക്കും വയ്ക്കാന്‍ സാധിക്കുക. ഇതിന്റെ ആയുസ് 24 മണിക്കൂര്‍ മാത്രവുമാണ്. വീഡിയോയും ചിത്രവും സ്റ്റാറ്റസ് ആക്കാമെന്ന സന്തോഷത്തില്‍ അപ്പ്‌ഡേറ്റ് ചെയ്തവരെല്ലാം ടെക്സ്റ്റ് സ്റ്റാറ്റസില്ലെന്ന് അറിഞ്ഞതോടെ നിരാശരാവുകയായിരുന്നു. എന്നാല്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. വാട്‌സ്അപ്പില്‍ ടെക്സ്റ്റ് സ്റ്റാറ്റസ് തിരികെ വരുന്നു.

ലീക്കായ ബീറ്റ അപ്‌ഡേഷനാണ് കമ്പനി ടെക്സ്റ്റ് സ്റ്റാറ്റസ് തിരികെ കൊണ്ടുവരും എന്ന സൂചനകള്‍ നല്‍കുന്നത്. ടാഗ് ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചറിലൂടെയായിരിക്കും വാട്‌സ്അപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് തിരികെ കൊണ്ടുവരിക എന്ന് ലീക്കായ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. പഴയതുപോലെ ടെക്‌സ്റ്റും ഇമോജിയുമെല്ലാം വീണ്ടും സ്റ്റാറ്റസ് ആക്കാന്‍ സാധിക്കുന്നതായിരിക്കും പുതിയ ഫീച്ചര്‍.


Also Read: ഇന്ത്യയുടെ വിജയക്കുതിപ്പിന് ഓസ്‌ട്രേലിയയുടെ കടിഞ്ഞാണ്‍; ഏറ്റുവാങ്ങിയത് 333 റണ്‍സിന്റെ കനത്ത തോല്‍വി


അതേസമയം, നിലവിലുള്ള ആപ്പിന് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയായിരിക്കും പുതിയ ഫീച്ചര്‍ ചേര്‍ക്കുക. വീഡിയോയും ഫോട്ടോയും എല്ലാം ഇപ്പോഴുള്ളതുപോലെ സ്റ്റാറ്റസാക്കാന്‍ കഴിയും. മുമ്പ് സ്‌നാപ്പ് ചാറ്റില്‍ ഉണ്ടായിരുന്ന തരത്തിലുള്ളതായിരിക്കും ഈ ഫീച്ചര്‍.

ഐഫോണുകളിലും വിന്‍ഡോസ് ഫോണുകളിലുമായിരിക്കും ഫീച്ചര്‍ ആദ്യം അവതരിപ്പിക്കുക എന്നാണ് വിവരം. പുതിയ ഫീച്ചറില്‍ നിരാശരായ ഉപഭോക്താക്കള്‍ ടെക്‌സ്റ്റ് സ്റ്റാറ്റസ് തിരികെ വന്നാല്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

Advertisement