ഹസ്തദാനം നിസ്സാര കാര്യമല്ല
Daily News
ഹസ്തദാനം നിസ്സാര കാര്യമല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2012, 4:15 pm

ഹസ്തദാനം എന്നത് ഒരു നിസ്സാര കാര്യമല്ല. ഒരാള്‍ക്ക് ഹസ്തദാനം നല്‍കുന്നതിലൂടെ നമ്മള്‍ കൈമാറുന്നത് നിരവധി ആശയങ്ങളാണ്.

ഹസ്തദാനത്തിലൂടെ ഒരാളുടെ സ്വഭാവം വരെ നമുക്ക് അളക്കാന്‍ കഴിയും. ഹസ്തദാനം എപ്പോള്‍ വേണമെങ്കിലും നല്‍കാന്‍ കഴിയുന്ന ഒരു സംഗതിയാണ്. എന്തിനേറെ പറുയുന്നു ഒരു ഇന്റര്‍വ്യൂന് പങ്കെടുക്കാന്‍ പോകുമ്പോള്‍  വരെ  ഹസതദാനം നല്‍കേണ്ടി വന്നാല്‍ അതില്‍ നിന്നു പോലും നമ്മള്‍ എത്രത്തോളം ആത്മവിശ്വാസമുള്ളവരാണെന്ന് അവര്‍ക്ക് അളക്കാന്‍ കഴിയും.

നമ്മള്‍ ആ ജോലിയ്ക്ക് പറ്റിയവരാണോ എന്നുപോലും വെറുമൊരു ഹസ്തദാനത്തിലൂടെ അവര്‍ മനസ്സിലാക്കി എടുക്കും. വളരെ ശക്തമായി കൈ പിടിച്ച് കുലുക്കി ഹസ്തദാനം നടത്തുന്നവര്‍ ആത്മവിശ്വാസവും ധൈര്യവും ഉള്ളവരായിരിക്കുമെന്നാണ് പറയുന്നത്.

നേരെ മറിച്ച് പതുക്കെ മാത്രം ഹസ്തദാനം നടത്തുന്നവര്‍ താരതമ്യേന ആത്മവിശ്വാസം കുറഞ്ഞവരായിരിക്കും. ഒരാളെ കാണുന്ന ഉടന്‍ തന്നെ അവരുമായി പരിചയം പുതുക്കുന്നത് ഹസ്തദാനത്തിലൂടെ ആയിരിക്കണം.

ഹസതദാനത്തിലൂടെ തന്നെ അവര്‍ തമ്മിലുള്ള ആശയവിനിമയം സാധ്യമാകും. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ഹസ്തദാനം ചെയ്യുന്നതിലൂടെ അവര്‍ക്കിടയില്‍ പരസ്പര വിശ്വാസവും ബഹുമാനവും ഉടലെടുക്കും.

Malayalam News

Kerala News In English